യോഗിയെ വിറപ്പിച്ച് രാജിവെച്ച മന്ത്രി ധരം സിങ്; 'ദിവസവും ഒരു മന്ത്രിയും മൂന്ന് വീതം എം.എൽ.എമാരും രാജിവെക്കും'
text_fieldsലഖ്നോ: യു.പി സർക്കാറിൽ നിന്ന് എല്ലാ ദിവസവും രാജിയുണ്ടാകുമെന്ന് മുൻ മന്ത്രി ധരം സിങ് സൈനി. ജനുവരി 20 വരെ ഒരു മന്ത്രിയും രണ്ട് മുതൽ മൂന്ന് വരെ എം.എൽ.എമാരും പ്രതിദിനം രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ബി.ജെ.പിയിൽ ഞങ്ങളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. 140 എം.എൽ.എമാർ ധർണയിരിക്കുന്ന സാഹചര്യം യു.പിയിലുണ്ടായിരുന്നു. എന്നാൽ, ആരും ഞങ്ങളെ കേൾക്കാനുണ്ടായിരുന്നില്ല. അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച സൈനി എസ്.പിയിൽ ചേരുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നാളെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗി ആദിത്യനാഥ് സർക്കാറിൽ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് സൈനി വഹിച്ചത്. ദലിതർ, തൊഴിലില്ലാത്തവർ, യുവാക്കൾ, ചെറുകിട കച്ചവടക്കാർ എന്നിവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ രാജിവെച്ചതെന്നാണ് സൈനി വിശദീകരിച്ചത്. യു.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെയാണ് നിരവധി എം.എൽ.എമാർ സ്ഥാനമൊഴിഞ്ഞത്. ബ്രജേഷ് പ്രജാപതി, റോഷൻ ലാൽ വർമ്മ, ഭഗവതി സാഗർ, മുകേഷ് വർമ്മ, വിനയ് ശാക്യ എന്നിരാണ് രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.