ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ; യു.പി സർക്കാർ പ്രതിരോധത്തിൽ
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിനെത്തുടർന്ന് രാജ്യമൊട്ടാകെ പ്രതിഷേധമുയരുകയാണ്. ഇതിനിടെ യു.പിയിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാവിനെ തന്നെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തു.
ബി.ജെ.പി യുവമോർച്ച നേതാവ് ഡോ. ശ്യാം പ്രകാശ് ദ്വിവേദി, ഡോക്ടർ അനില്‍ ദ്വിവേദി എന്നിവരാണ് പ്രയാഗരാജിൽ അറസ്റ്റിലായത്.
ഡിഗ്രി വിദ്യാര്‍ഥിയായ യുവതി കേണല്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവമോർച്ചയുടെ വാരണാസി യൂനിറ്റിെൻറ നേതാവാണ് അറസ്റ്റിലായ ശ്യാംപ്രകാശ്. ബക്ഷി ഡാമിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് പ്രതികൾ തോക്ക്ചൂണ്ടി ബലാത്സംഗം ചെയ്തതായി വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്. സ്വന്തം ഹോട്ടലിൽ എത്തിച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ശ്യാം പീഡിപ്പിച്ചതായി പെൺകുട്ടി പരാതിപ്പെട്ടിരുന്നു.
മാർച്ച് മാസം പ്രതികൾ ഇരുവരും വീട്ടിൽ അതിക്രമിച്ച് കടക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നതായും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് കുടുംബം സംഭവം പുറത്തു പറയാതിരിക്കുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു.
വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ഇയാളുടെ പോസ്റ്റർ പതിച്ചിരുന്നു. അനിൽ ദ്വിവേദി കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റിലായത്.
പീഡന പരാതിയില്‍ ബി.ജെ.പി നേതാവിനെ തന്നെ അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഹാഥറസ് സംഭവത്തിൽ സവർണരായ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥറസിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.