യു.പി മന്ത്രിസഭ വിപുലീകരണം ജാതിസമവാക്യങ്ങളെ കൂട്ടുപിടിച്ച്; വകുപ്പുകൾ പങ്കുവെച്ചു
text_fieldsലഖ്നോ: അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ മന്ത്രിസഭ വിപുലീകരണത്തിന് പിന്നിൽ യോഗി ആദിത്യനാഥ് സർക്കാറിെൻറ ജാതിസമവാക്യം. തെരഞ്ഞെടുപ്പിൽ നേരിേട്ടക്കാവുന്ന പ്രതിസന്ധികൾ മുന്നിൽകണ്ടാണ് നീക്കം.
ഏഴ് പുതിയ മന്ത്രിമാരാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലേക്ക് പുതുതായി എത്തിയത്. ഓരോ മന്ത്രിമാർക്കും തങ്ങളുടെ വകുപ്പുകൾ യോഗി ആദിത്യനാഥ് വീതംവെച്ച് കഴിഞ്ഞു. പുതിയ മന്ത്രിസഭാംഗങ്ങളിൽ ഒരു ബ്രാഹ്മൺ, മൂന്ന് ഒ.ബി.സി വിഭാഗക്കാർ, മൂന്ന് എസ്.സി/എസ്.ടി വിഭാഗക്കാർ എന്നിവർ ഉൾപ്പെടും. ഞായറാഴ്ചയായിരുന്നു പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
യു.പിയിലെ എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പുനസംഘടനയെന്നാണ് പ്രധാനമായും ഉയരുന്ന വാദം.
കാബിനറ്റ് പദവിയുള്ള ജിതിൻ പ്രസാദ സാങ്കേതിക വകുപ്പ് മന്ത്രിയാണ്. സഹകരണ വകുപ്പ് -സംഗീത ബൽവന്ത് ബിന്ദ്, വ്യവസായ വകുപ്പ് -ധരംവീർ പ്രജാപതി, സാമൂഹ്യക്ഷേമം -സജ്ഞീവ് കുമാർ, ജലശക്തി വകുപ്പ് -ദിനേശ് ഖത്തീക് എന്നിവർ കൈകാര്യം ചെയ്യും.
ബി.എസ്.പിയിൽനിന്ന് ബി.ജെ.പിയിലെത്തിയ പൽട്ടു രാമിനാണ് ഹോം ഗാർഡ്, വിമുക്തഭടൻമാരുടെ ക്ഷേമം എന്നീ വകുപ്പുകൾ. ബേഹദി എം.എൽ.എ ഛത്രപാൽ ഗാങ്വാർ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളവരാണ് ഛത്രപാൽ ഗാങ്വാർ, ധരംവീർ പ്രജാപതി, േഡാ. സംഗീത ബൽവന്ത് ബിന്ദ് എന്നിവർ. ദിനേഷ് ഖത്തീക്, പൽട്ടു റാം എന്നിവർ എസ്.സി വിഭാഗവും സജ്ഞീവ് കുമാർ എസ്.ടി വിഭാഗവുമാണ്.
സംസ്ഥാനത്തിെൻറ നിയന്ത്രണം തനിക്കാണെന്ന് ഉറപ്പിക്കാനാണ് യോഗിയുടെ ശ്രമം. ബി.ജെ.പി ഭരിക്കുന്ന കർണാടക ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയെ അടക്കംമാറ്റി ബി.ജെ.പി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ പ്രതിസന്ധി ഒഴിവാക്കാൻ ജാതിസമവാക്യം പാലിക്കാൻ യോഗി സർക്കാർ മുതിർന്നത് തെൻറ നിയന്ത്രണം ഉറപ്പിക്കാനാണെന്നാണ് നിരീക്ഷകരുടെ പ്രതികരണം.
അതേസമയം,യു.പി മന്ത്രിസഭ വിപുലീകരണം തട്ടിപ്പാണെന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിെൻറ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ നാടകം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.