ഹൃദ്രോഗികൾക്ക് നിലവാരമില്ലാത്ത പേസ്മേക്കർ നൽകി ഉയർന്ന തുക ഈടാക്കി; യു.പിയിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ
text_fieldsലഖ്നോ: ഹൃദ്രോഗികൾക്ക് നിലവാരമില്ലാത്ത പേസ്മേക്കർ നൽകി ഉയർന്ന തുക ഈടാക്കിയ സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇതാവയിലാണ് സംഭവം. ഉത്തർപ്രദേശ് യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. സമീർ സറഫ് ആണ് പിടിയിലായത്.
2022 ഡിസംബറിൽ ഡോക്ടർക്കെതിരെ അന്നത്തെ മെഡിക്കൽ സൂപ്രണ്ട് ആദേശ് കുമാർ നൽകിയ പരാതിയുടെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സറഫിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെത്തുന്ന രോഗികൾക്ക് നിലവാരമിലലാത്ത പേസ്മേക്കർ വെച്ചുനൽകിയ ശേഷം ഇവരിൽ നിന്ന് സറഫ് ഉയർന്ന തുക ഈടാക്കാറുണ്ടായിരുന്നു. രോഗിയിൽ നിന്നും 96,844 രൂപയുടെ പേസ്മേക്കർ ഘടിപ്പിച്ചതിന് 1.85ലക്ഷം രൂപയാണ് സറഫ് കൈപ്പറ്റിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.