Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി അയോധ്യയിൽ...

യോഗി അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും; ജനങ്ങളുടെ ഭാഗ്യമെന്ന്​ സിറ്റിങ്​ എം.എൽ.എ

text_fields
bookmark_border
യോഗി അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും; ജനങ്ങളുടെ ഭാഗ്യമെന്ന്​ സിറ്റിങ്​ എം.എൽ.എ
cancel

ലഖ്​നൗ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഇതുവഴി ഹിന്ദുത്വ രാഷ്​ട്രീയം സംസ്ഥാനത്ത്​ കൂടുതൽ ശക്തിയായി തെരഞ്ഞെടുപ്പിൽ പ്രയോഗിക്കാമെന്ന്​ ബി.ജെ.പി കരുതുന്നു. ഇതു സംബന്ധിച്ച്​ അഭ്യൂഹങ്ങൾ വന്നതിന്​ പിന്നാലെ യോഗിക്കായി മണ്ഡലം നൽകാൻ തയ്യാറാണെന്ന്​ ​അയോധ്യയിലെ സിറ്റിങ്​ എം.എൽ.എ വേദ്​ പ്രകാശ്​ ഗുപ്​ത പ്രതികരിച്ചു.

''മുഖ്യമന്ത്രി ഇവിടെ നിന്നും ജനവിധി തേടുകയാണെങ്കിൽ അത്​​ അയോധ്യയിലെ ജനങ്ങളുടെ അഭിമാനവും ഭാഗ്യവുമാണ്​. ആരാണ്​ മത്സരിക്കേണ്ടത്​ എന്ന്​ തീരുമാനിക്കേണ്ടത്​ പാർട്ടിയാണ്​. മുഖ്യമന്ത്രിയുടെ പരിഗണനയിൽ അയോധ്യയുണ്ട്​'' -വേദ്​ പ്രകാശ്​ പ്രതികരിച്ചു.

എന്നാൽ നിലവി​െല അയോധ്യ എം.എൽ.എ കഴിഞ്ഞ നാലുവർഷമായി ജനങ്ങൾക്കായി എന്താണ്​ ചെയ്​തതെന്ന്​ കോൺഗ്രസ്​ വക്താവ്​ സുരേന്ദ്ര രാജ്​പുത്​ ചോദിച്ചു. അയോധ്യയിൽ തൊഴിലില്ലായ്​മയും കുടിവെള്ള ക്ഷാമവും സ്​​ത്രീകൾക്കെതിരായ അതിക്രമവും വ്യാപകമാണെന്ന്​ സുരേന്ദ്ര പറഞ്ഞു. ഗൊരഖ്​പൂർ എം.പിയായി ദീർഘകാലം പ്രവർത്തിച്ച യോഗി ഉപരിസഭയിൽ എം‌.എൽ.സിയായാണ്​ മുഖ്യമന്ത്രിയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPayodhyaYogi Adityanath
News Summary - UP CM Yogi to contest 2022 assembly polls from Ayodhya
Next Story