കോളജ് വിദ്യാർഥിയെ ബലാത്സംഗം ചെയ്തുകൊന്നു; 25 കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കോളജ് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കൊന്നകേസിൽ 25കാരൻ അറസ്റ്റിൽ. യു.പിയിലെ ഉന്നാവോയിലാണ് സംഭവം. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വാർന്നാണ് വിദ്യാർഥി മരിച്ചത്.
വിദ്യാർഥി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് രാജ് ഗൗതം എന്നയാൾ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ലൈംഗിക ശേഷി വർധിപ്പിക്കാൻ മരുന്നു കഴിച്ച ശേഷമാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
പെൺകുട്ടി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും അവൾ തളർന്നുവീണ് സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വരുന്നതുവരെ ഉപദ്രവിച്ചെന്ന് പൊലീസ് പറഞ്ഞു. രക്തം കണ്ടതോടെ ഭയന്ന പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്ന്കളയുകയായിരുന്നു.
സഹോദരി വീട്ടിലെത്തിയപ്പോൾ കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.
സ്വകാര്യഭാഗങ്ങളിലെ ഗുരുതര പരിക്കുമൂലമുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിനിടയാക്കിയത്.
കുട്ടിയുടെ പിതാവ് ആദ്യം അയൽവാസിക്കും 65കാരിയായ സ്ത്രീക്കും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗൗതം എന്നയാൾ അറസ്റ്റിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.