തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ്​ കോൺഗ്രസ്​​; 'സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ പാർട്ടിക്ക്​ നൽകണം' | UP Congress chief demands Rs 11,000 from those seeking party tickets | Madhyamam
Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതന്ത്രപരമായ...

തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ്​ കോൺഗ്രസ്​​; 'സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ പാർട്ടിക്ക്​ നൽകണം'

text_fields
bookmark_border
തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ്​ കോൺഗ്രസ്​​; സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ പാർട്ടിക്ക്​ നൽകണം
cancel

ലഖ്​നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർ പ്രദേശ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ നിക്ഷേപിക്കണമെന്ന്​ കോൺഗ്രസ്​. സ്ഥാനാർഥിയാകാനുള്ള അപേക്ഷക്കൊപ്പമാണ്​ പണം നൽകേണ്ടത്​. സ്ഥാനാർഥിത്വം ഗൗരവമായെടുക്കാ​ത്തവരെ പുറന്തള്ളാനുള്ള തന്ത്രമാണ്​ ഇതിന്​ പിന്നിൽ.

സെ്​പറ്റംബർ 25നകം അപേക്ഷയും പണവും നൽകണമെന്ന്​ ഉത്തർ ​പ്രദേശ്​ കോൺഗ്രസ്​ അധ്യക്ഷൻ അജയ്​ കുമാർ ലല്ലു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തെഞ്ഞെടുപ്പ്​ പ്രമാണിച്ച്​ ദ്വിദിന കാമ്പ്​ നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കോൺഗ്രസ്​ സ്ഥാനാർഥികളെ ക്ഷണിച്ചത്​.

ഇക്കുറി സഖ്യമില്ലാതെ പ്രിയങ്കഗാന്ധിയെ മൂൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ്​ കോൺഗ്രസ്​ ശ്രമം. പ്രിയങ്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ പ്രവർത്തനം ഗുണം ചെയ്യുമെന്നാണ്​ കോൺഗ്രസ്​ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്​.പിയുമായി സഖ്യം ചേർന്ന്​ മത്സരിച്ച കോൺഗ്രസിന് ഏഴെണ്ണം മാത്രമേ വിജയിക്കാനായിരുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Congress
News Summary - UP Congress chief demands Rs 11,000 from those seeking party tickets
Next Story