Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗംഗാജലം കോവിഡിനെ...

ഗംഗാജലം കോവിഡിനെ ഇല്ലാതാക്കും; സാനിറ്റൈസറിന്​ പകരം ഗംഗാജലം നൽകി യു.പി പൊലീസ്​

text_fields
bookmark_border
ഗംഗാജലം കോവിഡിനെ ഇല്ലാതാക്കും; സാനിറ്റൈസറിന്​ പകരം ഗംഗാജലം നൽകി യു.പി പൊലീസ്​
cancel

ലഖ്​നോ: കോവിഡ്​ സ്ഥിരീകരിച്ചതിന്​ ശേഷം ജനങ്ങൾക്ക്​ ഒഴിച്ചു കൂടാനാവാത്ത വസ്​തുവായി സാനിറ്റൈസറുകൾ മാറിയിട്ടുണ്ട്​. വീടുകളിൽ തുടങ്ങി അമ്പലങ്ങളിൽ വരെ സാനിറ്റൈസർ ഉണ്ട്​. എന്നാൽ, യു.പിയിലെ ഒരു ​െപാലീസ്​ സ്​റ്റേഷനിൽ പോയാൽ നിങ്ങൾക്ക്​ സാനിറ്റൈസർ കാണാനാവില്ല. അതിന്​ പകരം ഗംഗാജലവും ചന്ദനവുമാണ്​ ഇവിടെ വരുന്നവർക്ക്​ നൽകുന്നത്​.

ഉത്തർപ്രദേശിലെ മീററ്റിലെ നൗചാണ്ടി പൊലീസ്​ സ്​റ്റേഷനിലാണ്​ സാനിറ്റൈസറിന്​ പകരം ഗംഗാജലം നൽകുന്നത്​. പ്രാചീനകാലം മുതൽ രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവ്​ ഗംഗാജലത്തിനുണ്ടെന്നാണ്​ ഇവിടത്തെ സ്​റ്റേഷൻ ഹൗസ്​ ഓഫീസർ ചന്ദ്​ ശർമ്മയുടെ നിലപാട്​.

പൊലീസ്​ സ്​റ്റേഷനിൽ സാനിറ്റൈസറിന്​ പകരം ഗംഗാജലം ഉപയോഗിക്കുന്നതിന്‍റെ വിഡിയോയും പുറത്ത്​ വന്നിട്ടുണ്ട്​. സ്​റ്റേഷൻ ഹൗസ്​ ഓഫീസർ മന്ത്രങ്ങൾ ചൊല്ലിയാണ്​ ഗംഗാജലം സാനിറ്റൈസറായി ഉപയോഗിക്കുന്നത്​. ഇതിന്‍റെ ഗുണങ്ങളെ കുറിച്ച്​ ഇയാൾ വിവരിക്കുന്നുണ്ട്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP police
News Summary - UP cop replaces sanitiser with Gangajal, smears chandan paste on people visiting police station
Next Story