Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sundar Pichai
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിഡിയോ; സുന്ദർ പിച്ചെക്കെതിരെ കേസെടുത്ത്​ യു.പി ​െപാലീസ്, ശേഷം പേരുനീക്കി

text_fields
bookmark_border

വാരണാസി: ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചെക്കും 17 പേർ​ക്കുമെതിരെ കേസെടുത്ത്​ ഉത്തർപ്രദേശ്​ വാരണാസി പൊലീസ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേസ്​. പിന്നീട്​ സുന്ദർ പിച്ചെയുടെ പേര്​ എഫ്​.ഐ.ആറിൽനിന്ന്​ നീക്കം ചെയ്​തുവെന്നാണ്​ വിവരം.

വിഡിയോ പ്രചരിച്ചതുമായി ബന്ധ​െപ്പട്ട് സുന്ദർ പിച്ചെക്കും ഗൂഗ്​ൾ തലവൻമാരായ മൂന്നുപേർക്കും ബന്ധമില്ലെന്ന്​ ക​ണ്ടെത്തിയതിനെ തുടർന്ന്​ എഫ്​.ഐ.ആറിൽനിന്ന്​ ഇവരുടെ പേര്​ നീക്കം ചെയ്​തതായി പൊലീസ്​ ഉദ്യോഗസ്​ഥർ പി.ടി.ഐയോട്​ പറഞ്ഞു.

​വാട്​സ്​ആപ്​ ഗ്രൂപ്പുകളിലും പിന്നീട്​ യു ട്യൂബിലും പ്രചരിച്ച വിഡിയേ​ായെ എതിർത്തതിനെ തുടർന്ന്​ തന്‍റെ ​െ​മാബൈൽ ഫോണിലേക്ക്​ 8,500 ഭീഷണി വിളികൾ എത്തിയെന്ന പ്രദേശവാസിയുടെ പരാതിയെ തുടർന്നാണ്​ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തത്​. യുട്യൂബിൽ അഞ്ചുലക്ഷ​ം പേർ കണ്ട വിഡിയോയാണിത്​.

പിച്ചെക്ക്​ പുറമെ സജ്ഞയ്​ കുമാർ ഗുപ്​ത ഉൾപ്പെടെ മൂന്ന്​ ഗൂഗ്​ൾ ഇന്ത്യ തലവൻമാ​ർക്കെതിരെയാണ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തത്​. ഗൂഗ്​ൾ മേധാവികൾക്ക്​ പുറമെ ഗാസിപൂർ ജില്ല ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംഗീതജ്ഞർ, റെക്കോർഡിങ്​ സ്​റ്റുഡിയോയിലും മ്യൂസിക്​ ലേബൽ കമ്പനിയിലും പ്രവർത്തിക്കുന്നവർ എന്നിവരുടെ പേരുകളാണുള്ളത്​. ഫെബ്രുവരി ആറിനാണ്​ യു.പിയിലെ ബേലുപുർ പൊലീസ്​ സ്​റ്റേഷനിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്​. ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ്​ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sundar PichaiUP PoliceGoogle CEO
News Summary - UP Cops File Case Against Googles Sundar Pichai Then Drops His Name
Next Story