കാറിന് നേരെ വെടിയുതിർത്ത് യു.പി പൊലീസ് വധിക്കാൻ ശ്രമിച്ചെന്ന് ബി.ജെ.പി നേതാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
text_fieldsലഖ്നോ: കാറിനു നേരെ വെടിയുതിര്‍ത്ത് യുപി പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്. ഷംലി ജില്ലയിലെ അയിലം കസ്ബ സ്വദേശിയും ബിജെപി നേതാവുമായ അശ്വനി പവാറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി യുപി പൊലീസിന്‍റെ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) ഡല്‍ഹി-സഹാറന്‍പൂര്‍ റോഡില്‍ വെച്ച് തന്‍റെ കാറിനു നേരെ വെടിവച്ചെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റെന്നും അശ്വനി പവാർ ആരോപിച്ചു. (കൊടും കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി രൂപീകരിച്ച യു.പി പൊലീസിന്‍റെ ജില്ലാതല ടീമുകളാണ് എസ്.ഒ.ജികള്‍.)
അർധരാത്രി കസ്റ്റഡിയിലെടുത്ത് പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചെന്നും തന്നെ കൊല്ലാൻ അവർക്ക് പണം ലഭിച്ചതായും ബി.ജെ.പി നേതാവ് വ്യക്തമാക്കി. 10 മുതൽ 15 റൗണ്ട് വരെ വെടിയുതിർത്തെന്നാണു അശ്വനി പവാർ പറയുന്നത്. കാറിൽനിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ വേഗതയിലെത്തിയ കാര്‍ റോഡിന് നടുവില്‍ നിര്‍ത്തുകയും തുടര്‍ന്ന് യൂനിഫോമിലും സിവില്‍ വസ്ത്രത്തിലുമെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, പെട്ടന്ന് കാര്‍ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. പൊലീസുകാർ പിറകെ പോകുന്നതും കാണാം.
कल रात ऐलम के पास जैसी चेकिंग की गई थी , वैसी मत करना ,
— Satyajeet Panwar | सत्यजीत पंवार (@SatyajeetIN) April 7, 2021
बीजेपी @bjp4up नेताओं पर ही @PoliceShamli पुलिस गोली चला दी रही है ?
ऐसी भी क्या चैकिंग ?? pic.twitter.com/QZXMLRrrAd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.