ഗാസിയാബാദ് അക്രമം; ട്വിറ്റർ ഇന്ത്യ മേധാവിക്ക് യു.പി പൊലീസിന്‍റെ നോട്ടീസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദിച്ച വിഡിയോയുമായി ബന്ധപ്പെട്ട് ട്വിറ്ററിന് നോട്ടീസ്. സാമുദായിക വർഗീയതക്ക് േപ്രരിപ്പിച്ചുവെന്ന കേസിലാണ് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിയോട് ഹാജരാകാൻ ആവശ്യപ്പെട്ട നോട്ടീസ് നൽകിയത്.
ഏഴുദിവസത്തിനകം ലോനി സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് നിർദേശം. വിഡിയോ പ്രചരിച്ചതോടെ ട്വിറ്റർ ഇന്ത്യക്കെതിരെയും മാധ്യമപ്രവർത്തകർ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ജൂൺ അഞ്ചിനാണ് അബ്ദുസമദ് എന്ന വയോധികനെ ഒരു സംഘം ആക്രമിച്ചത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏതാനും പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജയ് ശ്രീറാം വിളിക്കാൻ ആവശ്യെപ്പട്ട് മർദിച്ചതായും അബ്ദുസമദ് പറഞ്ഞിരുന്നു. എന്നാൽ പ്രവർത്തിക്കാത്ത മന്ത്രത്തകിട് വിറ്റതിനാണ് പ്രതികൾ വയോധികനെ മർദിച്ചതെന്നായിരുന്നു പൊലീസ് വാദം. സംഭവത്തിൽ സാമുദായിക വിവേചനം ഇല്ലെന്നും പൊലീസ് വാദിച്ചിരുന്നു. അക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
േകന്ദ്രസർക്കാറിന്‍റെ ഓൺൈലൻ നയം തിരുത്തിയതിന് ശേഷം സമൂഹമാധ്യമ ഭീമനെതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. ട്വിറ്റർ പുതിയ ഐ.ടി നയം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.