Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി: നിലവറയുടെ...

ഗ്യാൻവാപി: നിലവറയുടെ താക്കോൽ മജിസ്ട്രേറ്റിന് കൈമാറാൻ ഉത്തരവ്

text_fields
bookmark_border
ഗ്യാൻവാപി: നിലവറയുടെ താക്കോൽ മജിസ്ട്രേറ്റിന് കൈമാറാൻ ഉത്തരവ്
cancel

വാ​രാ​ണ​സി: ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ന്റെ നി​ല​വ​റ​യു​ടെ താ​ക്കോ​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് കൈ​മാ​റാ​ൻ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ജ​ഡ്ജി എ.​കെ. വി​ശ്വേ​ഷ് ഉ​ത്ത​ര​വി​ട്ടു. ‘വ്യാ​സ് ജി ​കാ തെ​ഹ്ഖാ​ന’​എ​ന്നാ​ണ് ഈ ​നി​ല​വ​റ അ​റി​യ​പ്പെ​ടു​ന്ന​ത്. നി​ല​വ​റ​യു​ടെ റ​സീ​വ​റാ​യി ജി​ല്ല മ​ജി​സ്ട്രേ​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് ഉ​ത്ത​ര​വ്.

സ​മു​ച്ച​യ​ത്തി​ന്റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള നി​ല​വ​റ ന​ന്നാ​യി സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ടെ​ന്ന് ഹി​ന്ദു വി​ഭാ​ഗ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ മ​ദ​ൻ മോ​ഹ​ൻ യാ​ദ​വ് പ​റ​ഞ്ഞു. 1993ൽ ​ഇ​തി​ലേ​ക്കു​ള്ള വ​ഴി ത​ട​ഞ്ഞ് നി​ല​വ​റ പൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നു​മു​മ്പ് സോം​നാ​ഥ് വ്യാ​സ് എ​ന്ന പൂ​ജാ​രി ആ​രാ​ധ​ന​ക്കാ​യി ഇ​വി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും യാ​ദ​വി​ന്റെ ഹ​ര​ജി​യി​ലു​ണ്ട്.

കാ​ശി വി​ശ്വ​നാ​ഥ ​േക്ഷ​ത്ര​ത്തി​ന് തൊ​ട്ടു​ചേ​ർ​ന്നു​ള്ള ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ന്റെ പ​രി​സ​ര​ത്ത് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ന​ട​ത്തി​യ സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് കേ​സി​ൽ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gyanvapi MosqueUP court
News Summary - UP court orders Gyanvapi complex basement keys be handed over to Varanasi DM
Next Story