Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വീണ്ടും...

യു.പിയിൽ വീണ്ടും ദലിത്​ കൊലപാതകം; 17കാരിയുടെ മൃതദേഹം വയലിൽ, ബലാത്സംഗക്കൊലയെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
യു.പിയിൽ വീണ്ടും ദലിത്​ കൊലപാതകം; 17കാരിയുടെ മൃതദേഹം വയലിൽ, ബലാത്സംഗക്കൊലയെന്ന്​ ബന്ധുക്കൾ
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ വീണ്ടും ദലിത്​ പെൺകുട്ടിയുടെ കൊലപാതകം. കഴുത്തിൽ തുണി ഉപയോഗിച്​ കെട്ടിയ നിലയിൽ 17 കാരിയുടെ മൃതദേഹം വയലിൽനിന്ന്​ കണ്ടെടുത്തു. ലഖ്​നോവിൽനിന്​ 40കിലോമീറ്റർ അകലെ ബാരാബങ്കി ഗ്രാമത്തിലാണ്​ സംഭവം.

പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തിയതാണെന്ന്​ തെളിഞ്ഞതായി ബാരാബങ്കി എസ്​.പി ആർ.എസ്​. ഗൗതം പറഞ്ഞു. വയലിൽ വിള ശേഖരിക്കാൻ പോയ പെൺകുട്ടിയെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടർന്ന്​ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വയലിൽനിന്ന്​ മൃതദേഹം കണ്ടെടുത്തു. വസ്​ത്രങ്ങൾ വലിച്ചുകീറിയിരുന്നതായും പെൺകുട്ടിയുടെ ഷർട്ട്​ ഉപയോഗിച്ച്​ കഴുത്തിൽ കെട്ടിയിരുന്നതായും ഗൗതം പറഞ്ഞു.

മൃതദേഹത്തിൽ പാതി വസ്​ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും ​പെൺകുട്ടിയെ ബലാത്സംഗത്തിന്​ ഇരയാക്കിയതായും ബന്ധുക്കൾ ആരോപിച്ചു. പൊലീസ്​ ഇതുവരെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ കൈമാറിയിട്ടില്ല.

സംഭവത്തിൽ സംശയം തോന്നിയ രണ്ടുപേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ടെന്നും ​അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു. ബാരാബങ്കിയിൽ അനിഷ്​ഠ സംഭവങ്ങൾ നടക്കാതിരിക്കാൻ സ്​ഥലത്ത്​ പൊലീസ്​ സംഘം ക്യാമ്പ്​ ചെയ്യുന്നു​ണ്ടെന്ന്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseUP PoliceDalit
News Summary - UP Dalit teens body found with limbs tied kin allege rape
Next Story