ലവ് ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
text_fieldsലഖ്നോ: ലവ് ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി.
യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തിെൻറ ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ഒപ്പുവെച്ചു. നിയമം ഇന്നുമുതൽ യു.പിയിൽ ബാധകമാകും. നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമത്തിെൻറ കരടിന് യോഗി ആദിത്യനാഥ് സർക്കാർ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. ലഖ്നോവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു ഓർഡിനൻസിന് അനുമതി നൽകിയത്.
മധ്യപ്രദേശിനും ഹരിയാനക്കും ശേഷം ലവ് ജിഹാദ് തടയുന്നതിനായ ഒരു നിയമനിർമാണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മൂന്നാമത്തെ സംസ്ഥാനമാണ് യു.പി. എന്നാൽ നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമായി യു.പി മാറി. നിർബന്ധിത മതപരിവർത്തനത്തിന് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.പിയിലെ നിയമനിർമാണം. എസ്.സി/എസ്.ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനമാണെങ്കിൽ മൂന്നുമുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാകും ശിക്ഷ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.