അതീഖ് അഹ്മദിന്‍റെ മകന്‍റെ വധം; അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷൻ രൂപീകരിച്ച് യു.പി സർക്കാർ
text_fieldsലഖ്നോ: കൊല്ലപ്പെട്ട ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‍വാദി പാർട്ടി മുൻ എം.പിയുമായ അതീഖ് അഹ്മദിന്‍റെ മകൻ അസദിന്‍റെ കൊലപാതകം അന്വേഷിക്കാൻ രണ്ടംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ച് ഉത്തർപ്രദേശ് സർക്കാർ. ഝാൻസിയിൽ നടന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയമിച്ച് കഴിഞ്ഞദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏപ്രിൽ 13ന് ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള(എസ്.ടി.എഫ്) ഏറ്റുമുട്ടലിലാണ് അസദിനെയും സഹായി ഗുലാം ഹസനെയും പൊലീസ് വധിച്ചത്. ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്നു അസദ്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് എസ്.പിയും ബി.എസ്.പിയും ആരോപിക്കുന്നത്.
പിന്നാലെ പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് വൈദ്യപരിശോധനക്ക് എത്തിയ അതീഖിനെയും സഹോദരനെയും മൂന്നംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അതീഖിന്‍റെ കൊലപാതകം അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമിറ്റിയെയും ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.