അസംഗഡിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് നാലുപേരെ അറസ്റ്റ് ചെയ്തു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അസംഗഡിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് രാകേഷ് കുമാർ, അജയ് കുമാർ, റീതാ ദേവി, ഗീത എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാകേഷ് കുമാർ അസംഗഢിൽ ഒരു വീട് വാടകക്കെടുത്ത് ഇവിടേക്ക് ദിവസവും പ്രദേശവാസികളെ ക്ഷണിക്കുകയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ടെന്നാണ് ആരോപണം. മതപരിവർത്തനം നടത്തുന്നതിന് നാട്ടുകാർക്ക് ഇവർ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഹരിഹർഗഞ്ചിലും രണ്ട് ദിവസങ്ങൾക്ക് മുൻപ് സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മതപരിവർത്തന വിരുദ്ധ നിയമപ്രകാരം 26 പേരെയാണ് ഇവിടെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.