കൻവാർ യാത്ര റൂട്ടിൽ മാംസം വിൽക്കുന്നത് നിരോധിച്ച് യു.പി സർക്കാർ
text_fieldsലഖ്നോ: ജൂലൈ നാലിന് ആരംഭിക്കുന്ന കൻവാർ യാത്രയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി പൊലീസ് കമ്മീഷണർമാർ, ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുകൾ, പോലീസ് സൂപ്രണ്ടുമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്.
"വിശ്വാസികളുടെ വിശുദ്ധമാസമായ ശ്രാവണ മാസത്തിലാണ് യാത്രനടക്കുക. ജൂലൈ നാല് മുതൽ ആരംഭിക്കുന്ന യാത്രയിൽ ലക്ഷക്കണക്കിന് ഭക്തർ പങ്കാളികളാകും. ജൂൺ 29 ന് ബക്രീദ് ആഘോഷിക്കുന്നത് കൊണ്ട് ബലി അറുക്കൽ വ്യാപകമായി നടന്നേക്കും. ക്രമസമാധാനത്തിന്റെ കോണിൽ നോക്കിയാൽ വളരെ സെൻസിറ്റാവാണ്, ജാഗ്രതയോടെ കൈകാര്യം ചെയ്യണം." മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഭക്തരുടെ വിശ്വാസത്തെ മാനിച്ച് കൻവാർ റൂട്ടിൽ തുറസ്സായ സ്ഥലത്ത് മാംസം വിൽക്കാൻ അനുവദിക്കരുത്. റൂട്ട് വൃത്തിയുള്ളതും ശുചിത്വമുള്ളതുമായിരിക്കണം. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ സൗകര്യം ഒരുക്കണം. ചൂടുകാലമായതിനാൽ കുടിവെള്ളത്തിനുള്ള ക്രമീകരണവും ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബക്രീദിന് ബലി അറുക്കുന്ന നടത്തുന്ന സ്ഥലം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും നേരത്തെ അടയാളപ്പെടുത്തിയ സ്ഥലമല്ലാതെ മറ്റൊരിടത്തും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധിത മൃഗങ്ങളെ ഒരിടത്തും ബലി അറുക്കുന്നില്ലെന്ന് ഉറപ്പാക്കാനും എല്ലാ ജില്ലയിലും മാലിന്യം ചിട്ടയായി സംസ്കരിക്കുന്നതിനുള്ള കർമപദ്ധതി ഉണ്ടാകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.