കോവിഡ്: 1621 അധ്യാപകർ മരിച്ചിട്ടില്ല; ജീവൻ നഷ്ടമായത് മൂന്ന് പേർക്ക് മാത്രമെന്ന് യു.പി സർക്കാർ
text_fieldsലഖ്നോ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത 1621 അധ്യാപക-അനധ്യാപക ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യു.പി സർക്കാർ. അധ്യാപക സംഘടന യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. മൂന്ന് അധ്യാപകർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് യു.പി സർക്കാറിന്‍റെ വിശദീകരണം
71 ജില്ലകളിലും അധ്യാപകരുടെ കോവിഡ് മരണം നടന്നിട്ടുണ്ടെന്ന് പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്. ടീച്ചർമാർക്ക് പുറമേ ഇൻസ്ട്രക്ടർ, ശിക്ഷ മിത്ര, മറ്റ് തൊഴിലാളികൾ എന്നിവരെല്ലാം മരിച്ചവരിൽ ഉൾപ്പെടുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തിയ യു.പി സർക്കാർ നടപടിയേയും അധ്യാപകർ ചോദ്യം ചെയ്തു. വേണമെങ്കിൽ സർക്കാറിന് തെരഞ്ഞെടുപ്പ് മാറ്റിവെക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, മൂന്ന് അധ്യാപകർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് സംസ്ഥാന സർക്കാറിന്‍റെ ബേസിക് എഡ്യുക്കേഷൻ കൗൺസിൽ പറയുന്നത്. ഇവരുടെ കുടുംബാംങ്ങൾക്ക് 30 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും യു.പി സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.