Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃത​ദേഹങ്ങൾ ശരിയായ...

മൃത​ദേഹങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ ബോധവത്കരണം നടത്തണം; മതനേതാക്കളുടെ സഹായം തേടി യു.പി സർക്കാർ

text_fields
bookmark_border
മൃത​ദേഹങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ ബോധവത്കരണം നടത്തണം; മതനേതാക്കളുടെ സഹായം തേടി യു.പി സർക്കാർ
cancel

ലഖ്നോ: യു.പിയിലെ ​ഗം​ഗാതീരത്ത് മണലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് അധികൃതർക്ക് തലവേദനയായിരിക്കുകയാണ്. സംഭവത്തിൽ വിമർശനം ഉയരുന്നതിനിടെ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്കാരം നടത്താനായി ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ മതനേതാക്കളുടെ സഹായം തേടി യു.പി സർക്കാർ.

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് വിഷയത്തിൽ മതനേതാക്കളുടെ സഹായം തേടാൻ അധികൃതരോട് ആവശ്യപ്പെട്ടത്. നിലവിലെ രീതി പ്രകൃതിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ​ഗം​ഗയിലേക്ക് മൃതദേഹം തള്ളുന്നത് തടയാനുള്ള നപടികൾ സ്വീകരിക്കാൻ പൊലീസിനും ദുരന്ത നിവാരണ സേനക്കും കർശന നിർദേശവും നൽകി. അന്ത്യകർമ്മങ്ങൾ മതപരമായ രീതിയിൽ ഭക്തിയോടെ തന്നെ ചെയ്യണം. ഇത്തരം കർമ്മം ചെയ്യാൻ പണമില്ലാത്തവർക്ക് സഹായം നൽകാനും സർക്കാർ തയാറാണെന്നും യു.പി മുഖ്യമന്ത്രി വ്യക്തമാക്കി.

ആ​യി​ര​ക്ക​ണ​ക്കി​ന്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഗം​ഗാ​ന​ദി​യി​ൽ ഒ​ഴു​കി​ന​ട​ന്ന​തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ള്ളു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കിയിരുന്നു.

ഉത്തർപ്രദേശിലെ പ്രായാ​ഗ് രാജിൽ ​മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രയാ​ഗ് രാജിലെ ​ഗം​ഗാതീരത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൂടാതെ ബക്​സറിലെ ഗംഗാ തീരത്ത്​ അഴുകിയ നൂറുകണക്കിന്​ മൃതദേഹങ്ങൾ കരക്കടിഞ്ഞിരുന്നു. തെരുവുനായ്​ക്കളും മറ്റു മൃഗങ്ങളും കടിച്ചുവലിക്കുന്ന നിലയിലും വെള്ളത്തിൽകിടന്ന്​ അഴുകിയ നിലയിലുമായിരുന്നു മൃതദേഹങ്ങൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ത്രം 2000 മൃ​ത​ശ​രീ​ര​ങ്ങ​ളാ​ണ്​ ഗം​ഗ​യി​ൽ​നി​ന്ന്​ കി​ട്ടി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ യ​ഥാ​വി​ധി അ​ട​ക്കം​ചെയ്യാതെ ഗം​ഗാ​തീ​ര​ത്ത്​ ത​ള്ളി അ​തി​ന്​ മു​ക​ളി​ൽ മ​ണ്ണി​ട്ടു​മൂ​ടു​ക​യാണെന്നാ​ണ്​ ആക്ഷേപം. സാ​ധാ​ര​ണ​ഗ​തി​യി​ൽ 15നും 20​നു​മി​ട​യി​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്ന ഭാ​സ്​​ക​ർ ഘ​ട്ടി​ൽ കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ന്​ ശേ​ഷം 70നും 80​നു​മി​ട​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്​​കാ​ര​ത്തി​നെ​ത്തു​ന്നു​ണ്ട്. ഇതേതുടർന്ന് പ​ല​രും മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗ​യി​ലെ​റിയാനും തീരത്ത് മണ്ണിട്ടുമൂടാനും തുടങ്ങിയതോടെയാണ് സ്ഥിതി ഗുരുതരമായത്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GangaUP govtdumping bodies
News Summary - dumping bodies, UP govt, Ganga
Next Story