'ഹിന്ദു സ്ത്രീകൾക്ക് മൈലാഞ്ചി ഇടാൻ മുസ്ലിംകൾ പാടില്ല'; ഹരിയാലി തീജിൽ ഭീഷണിയുമായി ക്രാന്തി സേന
text_fieldsന്യൂഡൽഹി: മൺസൂണിനെ വരവേൽക്കാൻ ഉത്തരേന്ത്യയിൽ നടത്തുന്ന ഉത്സവമായ ഹരിയാലി തീജിെൻറ മറവിൽ മുസ്ലിംകൾെക്കതിരേ വിദ്വേഷ പ്രചരണവുമായി ഹിന്ദു സംഘടന. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ മൈലാഞ്ചിയിടലിന് മുസ്ലിംകൾ പാടില്ലെന്നാണ് ക്രാന്തി സേന തിട്ടൂരം ഇറക്കിയത്. മുസ്ലിംകൾ മൈലാഞ്ചി ഇടുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക പരിശോധനയും ക്രാന്തിസേന നടത്തി. മുസാഫർനഗറിലെ മാർക്കറ്റിൽ ഇവർ ഭീഷണിയുമായി ചുറ്റിത്തിരിയുന്നതിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
'ഇത്തരം ജോലികളുടെ മറവിൽ, മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് ലവ് ജിഹാദിൽ കുടുക്കുന്നു'-ക്രാന്തി സേന ജനറൽ സെക്രട്ടറി മനോജ് സൈനി പറഞ്ഞു. 'മുസ്ലിം യുവാക്കളെ ഹിന്ദു സ്ത്രീകൾക്ക് മെഹന്ദി ഇടാൻ അനുവദിക്കരുതെന്ന് ഞങ്ങൾ നിരവധി കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്'-മനോജ് സൈനി കൂട്ടിച്ചേർത്തു.
സംഭവത്തിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. ക്രാന്തി സേനയിലെ 51 അംഗങ്ങൾക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്. 51 പേരിൽ 11 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. 'എന്താണ് ഇവരുടെ ലക്ഷ്യമെന്ന് അറിയില്ല. മതത്തിെൻറ അടിസ്ഥാനത്തിൽ എങ്ങിനെയാണ് മൈലാഞ്ചി ഇടുന്നതിന് ആളെ ഏർപ്പെടുത്തുക. ഞങ്ങളെ തേടിവരുന്ന ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും വിശ്വാസത്തെക്കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല'-പ്രദേശത്തെ ഒരു കടയുടമ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.