ഝാൻസി ആശുപത്രി തീപിടിത്തം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അന്വേഷണ സമിതി റിപ്പോർട്ട്
text_fieldsലഖ്നോ: ഝാൻസി മെഡിക്കൽ കോളേജിൽ 11 നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തം യാദൃശ്ചികമായുണ്ടായതാണെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട്. സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചനയോ അശ്രദ്ധയോ ഇല്ല. അതിനാൽ സംഭവത്തിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.
സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. പീഡിയാട്രിക്‌സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സമിതിയെ അറിയിച്ചു.
അപകട സമയം വാര്‍ഡില്‍ ആറ് നഴ്സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്‌സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റു. പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്‌നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച് ബോര്‍ഡില്‍ നിന്നും തീ അതിവേഗം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നു. മിനിറ്റുകള്‍ക്കകം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ 11 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യമുണ്ടായിരുന്നു. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.