യു.പിയിലെ 'ലൗജിഹാദ് നിയമം' ഒരു മാസം പിന്നിടുന്നു; ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 35 പേർ
text_fieldsലക്നോ: ഉത്തർ പ്രദേശിലെ മതപരിവർത്തന ബിൽ ഒരു മാസം പിന്നിടുേമ്പാൾ, ഇതിനോടകം അറസ്റ്റ് ചെയ്യപ്പെട്ടത് 35 പേർ. ഒരു ഡസനിൽ അധികം എഫ്.ഐ.ആറും വിവാദമായ ഈ നിയമം നടപ്പിലാക്കിയതിനു ശേഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവംബർ 27നായിരുന്നു മതപരിവർത്തനം കുറ്റകരമാക്കി യു.പി സർക്കാർ നിയമം പാസാക്കുന്നത്. ശനിയാഴ്ച ഒരാളെ കൂടി യു.പി പൊലീസ് അറസ്റ്റ് ചെയ്തു. നിയമം നടപ്പിലാക്കി ഒരു ദിവസത്തിനകം ബാരല്ലിയിൽ നിന്നാണ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്യുന്നത്.
ബാരല്ലിയിലെ 20 വയസുകാരിയുടെ പിതാവ് നൽകിയ പരാതിയിൽ ഉവൈസ് അഹ്മദ് (22) എന്നയാളാണ് ഈ കേസ് പ്രകാരം ആദ്യ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇരു മതസ്ഥരിൽ പെട്ടവരുടെ വിവാഹ ചടങ്ങ് പോലും ഈ നിയമപ്രകാരം യു.പി പൊലീസ് തടയുകയുണ്ടായി. ഭരണഘടനയുടെ 'ആർടികിൾ 21'ന് വിരുദ്ധമാണ് ചൂണ്ടിക്കാണിച്ച് ഈ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.