മതപരിവർത്തനം തടയൽ നിയമപ്രകാരം വീണ്ടും അറസ്റ്റ്; വ്യക്തിവിവരങ്ങൾ മറച്ചുെവച്ചുവെന്നും ആരോപണം
text_fieldsബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം വീണ്ടും അറസ്റ്റ്. സാദിഖ് എന്ന വ്യക്തിയാണ് അറസ്റ്റിലാത്. ഇയാൾ പെൺകുട്ടിയെ തട്ടികൊണ്ടുപോയശേഷം മതം മാറാൻ നിർബന്ധിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ പറഞ്ഞു.
'കുറച്ചുദിവസങ്ങളായി ദാംപുർ സ്വദേശിയായ പെൺകുട്ടിയെ കാൺമാനില്ലായിരുന്നു. പിന്നീട് പെൺകുട്ടിയെയും സാദിഖിനെയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനെ തുടർന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയതിനും മതപരിവർത്തനത്തിന് നിർബന്ധിച്ചതിനും അറസ്റ്റ് ചെയ്യുകയായിരുന്നു' -സഞ്ജയ് കുമാർ പറഞ്ഞു.
സാദിഖ് സ്വന്തം വ്യക്തിത്വം മറച്ചുവെച്ചിരുന്നതായും സോനു എന്നാണ് പെൺകുട്ടിയെ പരിചയപ്പെടുത്തിയിരുന്നുതെന്നും പൊലീസ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയൽ, എസ്.സി/എസ്.ടി നിയമം എന്നിവ ഉപയോഗിച്ചതാണ് സാദിഖിനെ അറസ്റ്റ് ചെയ്തത്.
നവംബറിലാണ് യു.പിയിൽ നിർബന്ധിത മതപരിവർത്തനം തടയൽ ഓർഡിനൻസ് കൊണ്ടുവന്നത്. മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ അഞ്ചുവർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.