Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ പൊലീസ്​...

ഉത്തർപ്രദേശിൽ പൊലീസ്​ കസ്റ്റഡിയിൽ യുവാവ്​ മരിച്ചു; കൊലപാതകമെന്ന്​ കുടുംബം

text_fields
bookmark_border
UP Police
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ പൊലീസ്​ സ്​റ്റേഷനിൽ യുവാവ്​ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ച്​ പൊലീസുകാർക്ക്​​ സസ്​പെൻഷൻ. തലസ്ഥാനമായ ലഖ്​നോവിൽ നിന്നും 270 കിലോ മീറ്റർ പടിഞ്ഞാറ്​ ഈതിലാണ്​ സംഭവം. ചൊവ്വാഴ്ച രാവിലെയാണ്​ അൽതാഫിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ച്​ വരുത്തുന്നത്​. പെൺകുട്ടിയെ തട്ടികൊണ്ടു പോയി നിർബന്ധിതമായി വിവാഹം ചെയ്​തുവന്ന പരാതി അൽതാഫിനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​.

സ്​റ്റേഷനിലെത്തിയ ശുചിമുറിയിൽ പോയ അൽതാഫ്​ കുറേ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്​ അവിടെ ചെന്ന്​ നോക്കിയപ്പോൾ ജാക്കറ്റ്​ ഉപയോഗിച്ച്​ ഇയാളെ പെപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു​​വെന്നാണ്​ പൊലീസ്​ പറയുന്നത്​. അൽതാഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്​ ഈത്​ ​െപാലീസ്​ മേധാവി റോഹൻ പ്രമോദ്​ പറഞ്ഞു.

അതേസമയം, അൽതാഫിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്​ കുടുംബം ആരോപിക്കുന്നത്​. തിങ്കളാഴ്ച രാത്രി എട്ട്​ മണിയോടെയാണ്​ അൽതാഫിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തതെന്ന്​ പിതാവ്​ പറഞ്ഞു. പൊലീസ്​ സ്​റ്റേഷനിൽ അൽതാഫിന്‍റെ വിവരമറിയാൻ ചെന്നപ്പോൾ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം മകൻ മരിച്ചുവെന്ന വാർത്ത ചില പ്രാദേശിക മാധ്യമപ്രവർത്തകർ വഴിയാണ്​ അറിഞ്ഞത്​. തന്‍റെ മകൻ നിരപരാധിയാണെന്നും പിതാവ്​ പറഞ്ഞു. അൽതാഫിനെ മജിസ്​ട്രേറ്റിന്​ മുമ്പാകെ ഹാജരാക്കുന്നതിലും പൊലീസ്​ വീഴ്ച വരുത്തിയെന്ന്​ കുടുംബം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP police
News Summary - UP: Man accused of kidnapping dies in police custody, family alleges he was murdered
Next Story