ബ്ലാക്ക് ഫംഗസിനുള്ള ഇഞ്ചക്ഷൻ എത്തിച്ചു തരാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയ യു.പി സ്വദേശി പിടിയിൽ
text_fieldsബ്ലാക്ക് ഫംഗസിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ലിപോസോമൽ ആംഫോടെറിസിൻ -ബി ഇഞ്ചക്ഷൻ എത്തിച്ചു തരാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നായി 10 ലക്ഷം രൂപ തട്ടിയ യു.പി സ്വദേശി ഡൽഹിയിൽ പിടിയിൽ. സാമുഹിക മാധ്യമങ്ങളിലൂടെ സ്വന്തം നമ്പർ പ്രചരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശിയായ ആയുഷ് ആണ് പിടിയിലായത്. കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായതോടെ ഇഞ്ചക്ഷനുകൾക്ക് ദൗർലഭ്യമുണ്ടായിരുന്നു. ഇൗ അവസരം മുതലെടുത്ത്, മരുന്നെത്തിച്ചു തരാൻ വിളിക്കുക എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഇയാൾ സ്വന്തം നമ്പർ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യം ചിലർക്ക് ഇയാൾ മരുന്ന് എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.
വിളിക്കുന്നവരോട് മുൻകൂറായി പണം അക്കൗണ്ടിൽ അടക്കാനാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഒരു ഡോസിന് 25000 രൂപയാണ് അടക്കാൻ ആവശ്യപ്പെട്ടിരുന്നത്. പണം അക്കൗണ്ടിൽ അടച്ചാൽ പിന്നീട് വിളിക്കുന്ന ആളിെൻറ നമ്പർ േബ്ലാക്ക് ചെയ്യുകയായിരുന്നു ആയുഷിെൻറ രീതിയെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
വിലകൂടിയ രണ്ട് ഫോണുകൾ, രണ്ട് എ.ടി.എം കാർഡുകൾ എന്നിവ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് 96000 രൂപയും കൂടാതെ 17500 രൂപയും മാത്രമാണ് പൊലീസിന് ഇയാളിൽ നിന്ന് കണ്ടെടുക്കാനായിട്ടുള്ളത്.
2016 ൽ ബി.കോം ബിരുദം നേടിയ ആയുഷ് ലഖ്നോവിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയായിരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ കടുത്ത നഷ്ടത്തിലായിരുന്നു ആയുഷെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.