Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുരികം ഷേപ്പ് ചെയ്തത്...

പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാത്തതിന് ഫോണിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് യുവതി; പൊലീസിൽ പരാതി നൽകി

text_fields
bookmark_border
Divorce
cancel

കാൺപൂർ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാതിരുന്നതോടെ സൗദി അറേബ്യയിൽ നിന്ന് ഫോൺ വിളിച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി. സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകി.

പരാതിക്കാരിയായ ഗുൽസൈബയും സലീമും 2022ലാണ് വിവാഹിതരായത്. ആഗസ്റ്റ് 30ന് സലീം സൗദിയിലേക്ക് പോയതിന് പിന്നാലെ ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. ഭർത്താവ് പഴഞ്ചൻ ജീവിതശൈലി പിന്തുടരുന്നയാളാണ്. തന്‍റെ ഫാഷൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇത് പലപ്പോഴും വഴക്കിലേക്ക് നയിച്ചിട്ടുണ്ടെന്നും ഗുൽസൈബ പറഞ്ഞു.

ഒക്ടോബർ നാലിന് ഇരുവരും വീഡിയോകാൾ ചെയ്തിരുന്നു. ഇതിനിടെയാണ് താൻ പുരികം ഷേപ്പ് ചെയ്തത് ഭർത്താവിന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഗുൽസൈബ പറയുന്നു. ‘രോമവളർച്ച അധികമായത് മുഖത്തിന് ഭംഗി നൽകുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് പുരികം ഷേപ്പ് ചെയ്തതെന്ന എന്റെ മറുപടിക്ക് പിന്നാലെ സലീം രോഷാകുലനാകുകയായിരുന്നു. തന്‍റെ അഭിപ്രായം പരിഗണിക്കാതെ പുരികം ഷേപ്പ് ചെയ്യാൻ പോയത് തെറ്റായെന്നും ഈ വിവാഹബന്ധത്തിൽനിന്ന് പിന്മാറുകയാണെന്നും സലീം പറഞ്ഞു. ഇതിന് പിന്നാലെ മുത്തലാഖ് ചൊല്ലിയ ശേഷം ഫോൺവെക്കുകയായിരുന്നു’. തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തനിക്ക് നീതി ലഭിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuthalaqUttar Pradesh
News Summary - UP: Man gives talaq to his wife over phone for shaping eyebrows
Next Story