യോഗിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റിൽ
text_fields ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ചൗബേ ചപ്ര ഗ്രാമവാസിയായ ആദർശാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ചിത്രം പോസ്റ്റ് ചെയ്തയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി അഡീഷനൽ സൂപ്രണ്ട് സജ്ഞയ് യാദവ് പറഞ്ഞു. രേവതി െപാലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഗാസിയാബാദിൽ വൃദ്ധനെ മർദിച്ച സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ട്വിറ്റർ മേധാവി ഉൾപ്പെടെയുള്ളവർക്ക് കേസെടുക്കുകയും ചെയ്തിരുന്നു.
ഒരു വർഷത്തിനിടെ ആയിരത്തിലധികം കേസുകളാണ് യു.പിയിൽ സമൂഹമാധ്യമങ്ങളുമായി ബന്ധെപ്പട്ട് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.