Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 രൂപയുടെ...

10 രൂപയുടെ മുദ്രപത്രത്തിൽ 500ന്‍റെ കള്ളനോട്ട്; രണ്ടു പേർ പിടിയിൽ

text_fields
bookmark_border
10 രൂപയുടെ മുദ്രപത്രത്തിൽ 500ന്‍റെ കള്ളനോട്ട്; രണ്ടു പേർ പിടിയിൽ
cancel

ലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കള്ളനോട്ട് റാക്കറ്റ് പിടിയിലായി. 30,000 രൂപയുടെ ഡമ്മി നോട്ടുകളുമായി സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരാണ് പിടിയിലായത്.

10 രൂപയുടെ മുദ്രപത്രത്തിൽ സംഘം 500 രൂപയുടെ കള്ളനോട്ടുകൾ കമ്പ്യൂട്ടർ പ്രിന്‍റർ ഉപയോഗിച്ച് അച്ചടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മിർസാപൂരിൽനിന്നാണ് ഇതിനായി സ്റ്റാമ്പ് പേപ്പറുകൾ എത്തിച്ചിരുന്നത്. യുട്യൂബിൽ നിന്നാണ് ഇക്കാര്യങ്ങൾ പഠിച്ചെടുത്തത്.

എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നു ഉണ്ടായിരുന്നത്. അച്ചടിച്ചതിൽ 10,000 രൂപയെന്ന് കബളിപ്പിച്ച് രാംഘഢ് മാർക്കറ്റിൽ ചെലവഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ലാപ്ടോപും സ്റ്റാമ്പ് പേപ്പറുകളും പ്രിന്‍ററുമെല്ലാം പൊലീസ് പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stamp Paperfake notearrest
News Summary - UP Men Printed 500 Rupees Notes On 10 Rupees Stamp Paper
Next Story