മമത 'ഇസ്ലാമിക ഭീകരവാദി', തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗ്ലാേദശിലേക്ക് പോകേണ്ടി വരും -യു.പി മന്ത്രി
text_fieldsലഖ്നോ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 'ഇസ്ലാമിക ഭീകരവാദി'യെന്ന് ഉത്തർ പ്രദേശിലെ ബി.ജെ.പി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ മമതക്ക് അയൽ രാജ്യമായ ബംഗ്ലാേദശിൽ അഭയം തേടേണ്ടി വരുമെന്നും ശുക്ല പറഞ്ഞു.
മമത ഭാരതീയ തത്വങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും ഹിന്ദു ദേവന്മാരെയും ദേവതകളെയും പരിഹസിക്കുകയാണെന്നും യു.പിയിലെ പാർലമെന്‍ററികാര്യ മന്ത്രിയായ ശുക്ല ആരോപിച്ചു. 'അവർ ഇസ്ലാമിക ഭീകരവാദിയാണ്. പശ്ചിമ ബംഗാളിലെ അമ്പലങ്ങൾ തകർക്കാൻ വേണ്ടി പണിയെടുക്കുന്ന അവർ, ഹിന്ദു ദേവന്മാരെയും ദേവതകളെയും പരിഹസിക്കുന്നു. ബംഗ്ലാദേശിനുവേണ്ടിയാണ് മമതയുടെ പ്രവർത്തികളൊക്കെ. അസംബ്ലി തെരഞ്ഞെടുപ്പിൽ അവർ ദയനീയമായി തോൽക്കും. അതിനുശേഷം ബംഗ്ലാേദശിൽ അഭയം തേടേണ്ടി വരും' -മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ശുക്ല പറഞ്ഞു.
'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നിവ ഉറക്കെപ്പറയുന്ന മുസ്ലിംകൾക്ക് ഇന്ത്യയിൽ ആദരവു ലഭിക്കുമെന്നും ശുക്ല കൂട്ടിച്ചേർത്തു. ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, ബംഗാളിൽ വർഗീയ ധ്രുവീകരണം ശക്തമാക്കി നേട്ടം കൊയ്യാനുള്ള തന്ത്രങ്ങളിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.