ഉത്തർപ്രദേശിലെ ആരോഗ്യ സഹമന്ത്രിക്ക് കോവിഡ്
text_fields
ലക്നോ: ഉത്തർപ്രദേശ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുൽ ഗാർഗിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ തന്നുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകണമെന്ന് ഗാർഗ് അറിയിച്ചു.
ആഗസ്റ്റ് 15 ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽ ഗാർഗ് കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി 9 മണിയോടെ നടത്തിയ ദ്രുത പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
ആഗസ്റ്റ് 16 മുതൽ ആഗസ്റ്റ് 18 വരെ താനുമായി ബന്ധപ്പെട്ട ആളുകൾ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക് വിധേയരാകണമെന്നും ഗാർഗ് ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തർപ്രദേശിൽ കോവിഡ് മൂലം രണ്ട് മന്ത്രിക്കാണ് ജീവൻ നഷ്ടമായത്. കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കോവിഡിന് കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.