യു.പി മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു; രണ്ടാം തരംഗത്തിൽ മരണമടയുന്ന അഞ്ചാമത്തെ ബി.ജെ.പി എം.എൽ.എ
text_fieldsലഖ്നോ: ഉത്തർ പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ മെഡാന്‍റ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 56 വയസായിരുന്നു. ഉത്തർപ്രദേശിലെ റെവന്യൂ-പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രിയായിരുന്നു. മുസഫർനഗർ ചർതവാൾ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ്.
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്. കഴിഞ്ഞ വർഷം കമൽ റാണി വരുണും ചേതൻ ചൗഹാനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വിജയ് കശ്യപിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവർ അനുശോചിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമാവുന്ന അഞ്ചാമത്തെ ബി.ജെ.പി നിയമസഭ സാമാജികനാണ് കശ്യപ്. ദൽ ബഹദുർ കേരി (സലോൺ), കേസർ സിങ് ഗൻവാർ (നവാബ്ഗഞ്ച്), രമേഷ് ദിവാകർ (ഒരയ്യ), സുരേഷ് കുമാർ ശ്രീവാസ്തവ (ലഖ്നോ) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി എം.എൽ.എമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.