Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി.യിൽ വീട്ടിൽ...

യു.പി.യിൽ വീട്ടിൽ നമസ്കരിച്ചവർക്കെതിരെ കേസ്; പ്രതികരണവുമായി ഉവൈസി

text_fields
bookmark_border
Owaisi against modi
cancel
camera_alt

അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വീട്ടിൽ നമസ്കരിച്ച 26 പേർക്കെതിരെ കേസെടുത്ത മൊറാദാബാദ് പെലീസിന്റെ നടപടി സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. 'നമസ്കാരം എവിടെയും നിർവഹിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. വീട്ടിൽ നമസ്കരിക്കുന്നതിന് എന്തിനാണ് എതിർപ്പ്? ഇത് അനീതിയാണ്' -ഉവൈസി പറഞ്ഞു.

'ഇന്ത്യയിലെ മുസ്ലിംകൾക്ക് ഇനി വീട്ടിലിരുന്ന് പോലും നമസ്‌കരിക്കാനാകില്ലേ? പ്രാർത്ഥിക്കാൻ സർക്കാരിൽ നിന്നും പോലീസിൽ നിന്നും അനുവാദം വാങ്ങേണ്ടതുണ്ടോ? നരേന്ദ്ര മോദി ഇതിന് ഉത്തരം പറയണം, രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായാണോ കണക്കാക്കുന്നത്?' പൊലീസ് നടപടിയിൽ പ്രതിഷേധിച്ച ഉവൈസി, ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ചോദിച്ചു.

ഛജ്‌ലെത്ത് പ്രദേശത്തെ 26 പേർക്കെതിരെയാണ് മൊറാദാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ അനുമതിയില്ലാതെയാണ് ആളുകൾ വീട്ടിൽ നമസ്‌കരിക്കാൻ ഒത്തുകൂടിയതെന്നാണ് പൊലീസ് പറയുന്നത്. "മറ്റൊരു സമുദായത്തിൽപ്പെട്ട അയൽവാസികൾ എതിർപ്പ് ഉന്നയിച്ചതിനാൽ വീട്ടിൽ നമസ്കരിക്കരു​തെന്ന് അവർക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു" മൊറാദാബാദ് റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ മാധ്യമങ്ങ​ളോട് പറഞ്ഞു.

പ്രദേശവാസിയായ ചന്ദ്രപാൽ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതിൽ 16 പേരെ തിരിച്ചറിഞ്ഞതായും 10 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഛജ്‌ലെത്ത് ദുൽഹെപൂർ ഗ്രാമത്തിലെ വാഹിദ്, മുസ്തഖീം എന്നിവരുടെ വീട്ടിൽവെച്ചാണ് നമസ്കാരം നടന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് നമസ്‌കാരം നടത്തിയതെന്നാരോപിച്ച് അയൽവാസികൾ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഗ്രാമത്തിൽ സമാധാനം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് പരാതി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. നമസ്‌കാരത്തിൽ പ​ങ്കെടുത്തവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നമസ്കാരത്തിന്റെ ചിത്രങ്ങൾ സമൂഹ പ്രചരിപ്പിക്കുകയും ഒരു വിഭാഗം ആളുകൾ പൊലീസ് നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiNamaz Narendra ModiUP
News Summary - UP Namaz case: 'Ghar mein namaz nahi paddh sakte? PM Modi ko iska jawaab..,' tweets Asaduddin Owaisi
Next Story