വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 13കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിലെ ഒറായിയില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 13 വയസ്സുകാരിയെ യുവാവ് ബലാത്സംഗത്തിനിരയാക്കി. ജലൗണിലെ ഒറായി കോട്വാലി മേഖലയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അയല്‍വാസിയായ ആസിഫ് ഷാ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആസിഫ് കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി രക്ഷിതാക്കളുടെ അടുത്തെത്തിച്ചു.
അക്രമ വിവരം കുട്ടി കുടുംബത്തോട് പറഞ്ഞതോടെയാണ് പരാതി നല്‍കിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
കേസെടുക്കുകയും പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അസീം ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.