പ്രവാചക നിന്ദ: പ്രതിഷേധിച്ച യുവാക്കളെ സ്റ്റേഷനിൽ തല്ലിച്ചതച്ച് യു.പി പൊലീസ്; 'റിട്ടേൺ ഗിഫ്റ്റ്' എന്ന് ബി.ജെ.പി എം.എൽ.എ -VIDEO
text_fieldsലഖ്നോ: ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുമ്പോൾ, യു.പിയിൽ പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി മർദിച്ച് പൊലീസ്. സ്റ്റേഷനിൽ നിർത്തി ലാത്തി ഉപയോഗിച്ച് മൃഗീയമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യു.പിയിലെ ശഹരൻപൂരിലാണ് സംഭവം. പ്രതിഷേധക്കാർക്കുള്ള 'റിട്ടേൺ ഗിഫ്റ്റ്' ആണ് മർദനമെന്ന അടിക്കുറിപ്പോടെ ബി.ജെ.പി എം.എൽ.എ ഡോ. ശലഭ് മണി ത്രിപാദി വിഡിയോ ട്വീറ്റ് ചെയ്യുകയുമുണ്ടായി.
പ്രതിഷേധിച്ച 54 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച ശേഷം ജയിലിലടച്ചതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ തല്ലിച്ചതച്ച യു.പി പൊലീസ് നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയരുകയാണ്. എം.എൽ.എ ശലഭ് മണി ത്രിപാദി ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും മർദന ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.
പൊലീസിന്‍റെ ഇത്തരം ക്രൂരതകളെ ശക്തമായി എതിർക്കുന്നുവെന്ന് എ.എ.പി നേതാവും എം.എൽ.എയുമായ സോംനാഥ് ഭാരതി ട്വീറ്റ് ചെയ്തു. ഒരു എം.എൽ.എ ഈ ക്രൂരതയെ 'തിരിച്ചുള്ള സമ്മാനം' എന്ന് വിശേഷിപ്പിച്ചതാണ് അതിലേറെ ഞെട്ടിച്ചത്. യു.പി പൊലീസ് ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥരല്ലേ? സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്നും സോംനാഥ് ഭാരതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.