Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Murder
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രയാഗ്​രാജ്​...

പ്രയാഗ്​രാജ്​ കൊലപാതകത്തിൽ ട്വിസ്​റ്റുമായി യു.പി പൊലീസ്​; പ്രതി ദലിത്​ യുവാവെന്ന്​

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ പ്രയാഗ്​രാജിൽ ദലിത്​ കുടുംബത്തിന്‍റെ കൊലപാതകത്തിൽ യുവാവ്​ അറസ്റ്റിൽ. 23കാരനായ ദലിത്​ യുവാവിനെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. അജ്ഞാതരായ കൂട്ടാളികള​ുമായി ചേർന്ന്​ യുവാവ്​ കൊല നടത്തിയെന്നാണ്​ പൊലീസ്​ വാദം. കുടുംബത്തിൽ ബലാത്സംഗത്തിന്​ ഇരയായശേഷം കൊല്ലപ്പെട്ട പെൺകുട്ടി​ പ്രായപൂർത്തിയായതാണെന്നും അതിനാൽ പോക്​സോ വകുപ്പുകൾ ഒഴിവാക്കിയതായും പൊലീസ്​ പറഞ്ഞു.

കൊല്ലപ്പെട്ട കുടുംബത്തിന്‍റെ വീടിന്‍റെ പിറകിലെ ഇഷ്​ടിക ചൂളയിലാണ്​ യുവാവിൻെറ താമസം. യുവാവ്​ കൊല്ലപ്പെട്ട പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ്​ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ്​ നാലംഗ കുടുംബം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണമാണ്​ നാലുപേരുടെയും മരണകാരണം. മൂന്നുപേരുടെ മൃതദേഹം നടുമുറ്റത്തുനിന്നും പെൺകുട്ടിയുടെ മൃതദേഹം മുറിയിൽനിന്നുമാണ്​ കണ്ടെത്തിയത്​.

കൊലപാതകത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ 23കാരനായ പവൻ സരോജ്​ പെൺകുട്ടിക്ക്​ 'ഐ ഹേറ്റ്​ യു' (ഞാൻ നിന്നെ വെറുക്കുന്നു) എന്ന മെസേജ്​ അയച്ചിരുന്നതായി പൊലീസ്​ പറഞ്ഞു.

അതേസമയം, സ്വത്തുതർക്കമായി ബന്ധപ്പെട്ടാണ്​ കൊലപാതകമെന്ന്​ ബന്ധുക്കൾ ആരോപിച്ചിരുന്നു. അയൽവാസികളായ കുടുംബമാണ്​ കൊലപാതകത്തിന്​ പിന്നിലെന്നും അവർ പറഞ്ഞു. അക്രമികളെന്ന സംശയിക്കുന്ന കുടുംബം സവർണ കുടുംബത്തിൽപ്പെട്ടവരാണ്​. ബന്ധുക്കളുടെ പരാതിയെ തുടർന്ന്​ എട്ടുപേരെ അറസ്റ്റ്​ ചെയ്​തിരുന്നു. ഈ കുടുംബവുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ്​ പറഞ്ഞു. ഭൂമി തർക്ക കേസിൽ ഇരുകുടുംബങ്ങളും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ പൊലീസ്​ ശ്രമിച്ചതായും കുടുംബത്തിന്‍റെ ബന്ധു ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DalitRapePrayagraj Murder
News Summary - UP Police Claim Twist To Sensational Prayagraj Murders Blame Dalit Man
Next Story