ഗാസിപൂർ സംഘർഷം; കർഷകരുടെ പരാതിയിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിപൂർ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന കർഷകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്. കണ്ടാൽ തിരിച്ചറിയുന്നവർക്കെതിരെ യു.പി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ കിസാൻ യൂനിയെൻറ പരാതിയിലാണ് നടപടി. കലാപം, ഉപദ്രവമുണ്ടാക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 10.30ഒാടെ വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രക്ഷോഭ സ്ഥലത്തേക്ക് അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബി.ജെ.പി പ്രവർത്തകരും അനുഭാവികളും പ്രക്ഷോഭ സ്ഥലത്തിന് സമീപമെത്തി ബഹളുമുണ്ടാക്കുകയും കർഷകരെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് സമാധാനപരമായി പ്രക്ഷോഭം തുടരുന്ന കർഷകരെ പൊലീസിെൻറ മുമ്പിൽവെച്ച് അടിച്ചോടിച്ചുവെന്നും അവർ പറയുന്നു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അക്രമം നടന്നതിന് പിന്നാലെ പ്രക്ഷോഭം നടത്തുന്ന 200ഒാളം ബി.കെ.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി പ്രവർത്തകർക്കെതിരെയും കേസ്.
ബി.ജെ.പി ജനറൽ സെക്രട്ടറി അമിത് വാൽമീകിയുടെ പരാതിയിലാണ് കർഷകർക്കെതിരെ കേസെടുത്തത്. കൗശാംബി പൊലീസിേൻറതാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.