49 കേസുകൾ തെളിയിച്ച നായ്ക്ക് പ്രതിമയൊരുക്കി യു.പി പൊലീസിന്‍റെ ആദരം
text_fieldsലഖ്നോ: സിനിമ താരങ്ങളുടെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെയും ആദരിക്കുന്നതിനായി പ്രതിമകൾ നിർമിച്ച വാർത്തകൾ നാം കാണാറുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ മുസഫർനഗറിലുള്ള വ്യത്യസ്തമായ ഒരു പ്രതിമയാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എ.എസ്.പി റാങ്കിലുള്ള ടിങ്കി എന്ന നായുടെ പ്രതിമയാണ് ഉത്തർ പ്രദേശ് പൊലീസ് നിർമിച്ചത്.
ടിങ്കി 2020 നവംബറിൽ വിടവാങ്ങിയതോടെ തങ്ങളുടെ ഏറ്റവും മികച്ച സേനാംഗത്തെയാണ് മുസഫർ നഗർ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിന് നഷ്ടപ്പെട്ടത്.
ഇപ്പോൾ 49ലധികം ക്രിമിനൽ കേസുകൾ തെളിയിക്കാൻ സഹായിച്ച നായോടുള്ള ആദരസൂചകമായാണ് ഉത്തർപ്രദേശ് പൊലീസ് പ്രതിമ നിർമിച്ചത്. ജർമൻ ഷെപ്പേഡ് വർഗത്തിൽ പെട്ട ടിങ്കിക്ക് മരിക്കുേമ്പാൾ എട്ട് വയസ്സായിരുന്നു.
അനാച്ഛാദനം ചെയ്യപ്പെട്ട പ്രതിമയുടെ ചിത്രം ഐ.പി.എസ് ഓഫിസറായ അഭിഷേക് യാദവും യു.പി പൊലീസും തങ്ങളുെട ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.
ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റിന് കീഴിൽ ടിങ്കിയോടുള്ള സ്നേഹം പ്രകടമാക്കിയ ട്വിറ്ററാറ്റികൾ അവളുെട ധീരതയെ പ്രകീർത്തിക്കുകയും ചെയ്തു. ഗ്വാളിയോൾ ബി.എസ്.എഫ് അക്കാദമിയിലെ നാഷനൽ ഡോഗ് ട്രെയിനിങ് സെന്‍ററിൽ നിന്നാണ് ടിങ്കി പരിശീലനം പൂർത്തിയാക്കിയിരുന്നത്.
കേസുകൾ തെളിയിക്കുന്നതിലുള്ള അപാരമായ പാടവം അവളെ ആറ് വർഷത്തിനുള്ളിൽ ആറ് തവണ സ്ഥാനക്കയറ്റത്തിനർഹയാക്കി. ഇത് റെക്കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.