Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ ഭരണകൂട...

യു.പിയിലെ ഭരണകൂട വേട്ടയുടെ പുതിയ ഇര; ആരാണീ ശ്യാം പ്രസാദ്​ സിങ്​ ഗൗതം എന്ന ഉമർ ഗൗതം

text_fields
bookmark_border
യു.പിയിലെ ഭരണകൂട വേട്ടയുടെ പുതിയ ഇര; ആരാണീ ശ്യാം പ്രസാദ്​ സിങ്​ ഗൗതം എന്ന ഉമർ ഗൗതം
cancel

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്​ യു.പിയിൽ വിചിത്രമായൊരു അറസ്​റ്റ്​ നടകം അര​ങ്ങേറിയത്​. ​അറസ്​റ്റിലായത് മുഹമ്മദ്​​ ഉമർ ഗൗതം എന്ന മുസ്​ലിം പണ്ഡിതനും അദ്ദേഹത്തി​െൻറ സഹായിയായ ഖാസി ജഹാങ്കീർ ഖാസ്​മിയുമായിരുന്നു. അറസ്​റ്റ്​ ചെയ്​തതാക​െട്ട ഉത്തർപ്രദേശ്​ എ.ടി.എസ്​ എന്ന ആൻറി ടെററിസം സ്​ക്വാഡും. അറസ്​റ്റിന്​ പിന്നാലെ നിരവധി വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടു. പിടിയിലായത്​ അന്താരാഷ്​ട്ര മതപരിവർത്തന സ്​ക്വാഡിലെ അംഗങ്ങളാണെന്നും ഇവർ ആയിരത്തിലധകംപേരെ മതപരിവർത്തനം നടത്തി ഭീകരസംഘങ്ങളിലേക്ക്​ അയച്ചെന്നും പാകിസ്​ഥാ​െൻറ ചാര സംഘടനയായ ​െഎ.എസ്​.​െഎ ആണ്​ ഇവരെ ഫണ്ട്​ ചെയ്യുന്നതെന്നും തുടങ്ങി സ്​തോഭജനകമായ വിവരങ്ങളാണ്​ നിലവിൽ സംഘ്​ അനൂകൂല മാധ്യമങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്​. മതപരിവർത്തന നിരോധന നിയമംവഴിയായിരുന്നു ഉമർ ഗൗതത്തേയും സഹായിയേയും അറസ്​റ്റ്​ ചെയ്​തത്​.

യഥാർഥത്തിൽ നടന്നത്​

കാശിഫ്,​ റംസാൻ എന്നിങ്ങനെ രണ്ടുപേർ ഇസ്​ലാമിനെകുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ യ​ു.പിയിലെ വിദ്വേഷ പ്രചാരകനായ യതി നരസിംഹാനന്ദ സരസ്വതിയെ കണ്ടതോടെയാണ്​ പ്രശ്​നങ്ങൾ ആരംഭിച്ചത്​. തന്നെ ആക്രമിക്കാൻ രണ്ടുപേർ വന്നെന്ന്​ ആരോപിച്ച്​ നരസിംഹാനന്ദ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ്​ എത്തി ഇരുവരേയും കസ്​റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്​തു. അപ്പോഴാണ്​ ഇവർ മതംമാറ്റത്തിന്​ വിധേയരായവരാണെന്ന്​ പൊലീസ്​ മനസിലാക്കുന്നത്​. തുടർന്ന്​ ഇതേപറ്റിയുള്ള അന്വേഷണങ്ങളായി. രേഖകൾ ശരിയാക്കിതന്നതാരാണെന്ന ചോദ്യത്തിന്​ മുഹമ്മദ്​ ഉമർ ഗൗതം എന്നായിരുന്നു ഇവരുടെ മറുപടി. ജൂൺ മൂന്നിനായിരുന്നു ഇൗ സംഭവം. തുടർന്ന്​ പൊലീസ്​ ഉമറി​െൻറ പിന്നാലെ കൂടുകയായിരുന്നു.


പൊലീസ്​ വിവിധ രേഖകൾ ആവശ്യ​െപ്പട്ടതിനെതുടർന്ന്​ ഗാസിയാബാദ് പൊലീസിന്​ മുമ്പാകെ ഉമർ ഗൗതം ഹാജരായി. ഇൗ കൂടിക്കാഴ്​ച്ചയിൽ പൊലീസ്​ ആവശ്യപ്പെട്ട എല്ലാ രേഖകളും അദ്ദേഹം കൈമാറി. ജൂൺ 19ന്​ വീണ്ടും വരണമെന്ന്​ അദ്ദേഹത്തോട്​ പൊലീസ്​ ആവശ്യപ്പെട്ടിരുന്നു. 19ന്​ ഗാസിയാബാദ്​ പൊലീസ്​ സ്​റ്റേഷനിൽ എത്തിയ ഉമറിനെ അകത്തുവിളിച്ച്​ ചോദ്യംചെയ്​ത പൊലീസ്​ വൈകുംവരെ അദ്ദേഹ​െത്ത വിട്ടില്ല. പിന്നീട്​ സുഹൃത്തുക്കൾ തിരക്കിയപ്പോഴാണ്​ അദ്ദേഹത്തെ ലഖ്​നോവിലേക്ക്​ കൊണ്ടുപോയി അറസ്​റ്റ്​ ചെയ്​തതായ വിവരം ലഭിച്ചത്​.


ആരാണീ ഉമർഗൗതം

മുഹമ്മദ്​ ഉമർ ഗൗതം എന്ന പ്രബോധകനും പണ്ഡിതനും ജനിക്കുന്നത്​ ഒറ്റ ദിവസംകൊണ്ടല്ല. അദ്ദേഹം ത​െൻറ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്​ രഹസ്യമായോ ഇരുട്ടി​െൻറ മറവിലോ ആയിരുന്നില്ല. മലയാളികൾ ഉൾപ്പടെയുള്ള ​പ്രബോധക സമൂഹത്തിന്​ അടുത്ത ബന്ധമുള്ളയാളാണ്​ ഉമർ ഗൗതം. ഡൽഹിയി ജാമിഅ നഗറിലെ ബട്​ലഹൗസിൽ ഇസ്​ലാമിക്​ ദഅ്​വാ സെൻറർ എന്ന സ്​ഥാപനം നടത്തുന്നയാളാണ്​ അദ്ദേഹം. പുതുതായി ഇസ്​ലാം സ്വീകരിക്കുന്നവരുടെ രേഖകളും സാക്ഷ്യപത്രങ്ങളും ശരിയാക്കാൻ സഹായിച്ചുകൊണ്ട്​​ നിയമപരമായും പകൽവെളിച്ചത്തിലും പ്രവർത്തിക്കുന്ന സ്​ഥാപനമാണിത്​. ഇങ്ങിനെ ഒരാളെയാണ്​ ഒരുസുപ്രഭാതത്തിൽ കള്ളക്കേസിൽ കുടുക്കി പൊലീസ്​ പിടികൂടുന്നത്​. എന്നാൽ മുഹമ്മദ്​ ഉമർ ഗൗതം എന്ന ശ്യാം പ്രസാദ്​ സിങ്​ ഗൗതമിന്​ പരിവർത്തനത്തി​െൻറ ആർദ്രമായൊരു കഥ പറയാനുണ്ടെന്നതാണ്​ സംഘ്​ റഡാറിൽ അദ്ദേഹം പെടാനുള്ള യഥാർഥ കാരണം.

ശ്യാം പ്രസാദ്​ സിങ്​ ഗൗതമി​െൻറ അന്വേഷണങ്ങൾ

ഉത്തർപ്രദേശിലെ ഫത്തേപൂർ നഗരത്തിൽ രജപുത്ര കുടുംബത്തിൽ 1964 ലായിരുന്നു ശ്യാം പ്രസാദ്​ സിങ്​ ഗൗതമി​െൻറ ജനനം. 1989-91 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങി​െൻറ അനന്തരവനായിരുന്നു ഇദ്ദേഹം. കൗമാരകാലംമുതൽ വിശ്വാസപരമായ സംശയങ്ങൾ അലട്ടിയിരുന്ന ഗൗതമി​െൻറ ജീവിതം അന്നുമുതൽ അന്വേഷണപരമായിരുന്നു. അദ്ദേഹംതന്നെ ത​െൻറ അനുഭവങ്ങൾ നിരവധി വേദികളിൽ തുറന്നുപറയുകയും ചെയ്​തിട്ടുണ്ട്​. വിഗ്രഹാരാധനയും പുനർജന്മവും ഉൾപ്പടെയുള്ള സങ്കൽപ്പങ്ങൾ തന്നിൽ നിരവധി ചോദ്യങ്ങൾ ഉണർത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ജീവിതത്തി​െൻറ ഉദ്ദേശവും ലക്ഷ്യവും എന്ത്​ എന്നത്​ ഗൗതമി​െൻറ ആലോചനകളിൽ എന്നും ഉണ്ടായിരുന്നു. ഇതേപറ്റി നടത്തിയ അന്വേഷണങ്ങൾക്ക്​ തൃപ്​തികരമായ മറുപടി അദ്ദേഹത്തിന്​ പണ്ഡിതന്മാരിൽ നിന്ന്​ ലഭിച്ചില്ല.


പ്രതാപ്​ഗഡിലെ സർവകലാശാലയിൽ പഠിക്കുമ്പോൾ പലതരം സാമൂഹ്യ പരിഷ്​കർത്താക്കളുടെ ഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും അദ്ദേഹം വായിച്ചിരുന്നുവെങ്കിലും കൂടുതൽ ആശയക്കുഴപ്പമായിരുന്നു ഫലം. തുടർന്ന്​ സമാധാനം തേടി സന്യാസിയാകാൻവരെ ഒരുഘട്ടത്തിൽ ഗൗതം തീരുമാനിക്കുന്നുണ്ട്​. ഇൗ കാലത്താണ്​ 1984 ൽ ഉമർ വലിയൊരു അപകടത്തിൽപ്പെടുന്നത്​. തുടർന്ന്​ അദ്ദേഹത്തിന്​ ദീർഘകാലം കിടക്കയിൽകഴിച്ചുകൂ​േട്ടണ്ടിവരുന്നു. അക്കാലത്താണ്​​ അദ്ദേഹം നാസിർ ഖാൻ എന്ന അയൽവാസിയുമായി കൂടുതൽ അടുക്കുന്നത്​. അപകടത്തിൽ പരിക്കേറ്റ്​ സ്വന്തമായി കോളേജിൽ പോകാൻ കഴിയാത്ത ഗൗതമിന്​ സർവ്വ പിന്തുണയുമായി നാസിർ ഖാൻ ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ പോകാനും ഭക്ഷണം കൊണ്ടുവന്ന് നൽകാനുമെല്ലാം ഒരു മാസത്തോളം സഹായിച്ചത്​ ഇൗ യുവാവാണ്​. ഇയാളുടെ മനോഭാവം ഗൗതമിനെ വല്ലാതെ സ്വാധീനിച്ചു. ഇവിടെ നിന്നാണ്​ ശ്യാം പ്രസാദ്​ സിങ്​ ഗൗതമി​െൻറ മുഹമ്മദ്​ ഉമർ ഗൗതം ആയുള്ള പരിവർത്തനം ആരംഭിക്കുന്നത്​.


1986ൽ ഉമർ ഗൗതം ഇസ്​ലാം സ്വീകരിച്ചു. തുടർന്ന്​ സാമൂഹികബഹിഷ്​കരണങ്ങളും സംഘപരിവാർ സംഘടനകളിൽ നിന്നുള്ള കായികമായ ആക്രമണങ്ങളും നേരിടേണ്ടിവന്നു. പിന്നീട്​ അദ്ദേഹം ജാമിയ മില്ലിയയിൽ എം.എക്ക്​ ചേരുകയും പഠനം പൂർത്തിയാക്കുകയും ചെയ്​തു. 'ഇസ്‌ലാം സമാധാനത്തി​െൻറ മതമാണ്​. അതിശയകരവും മനോഹരമായ നിരവധി കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്ന മതവുമാണത്​. എല്ലാവരും ഖുറാനിൽ നിന്നും ഹദീസുകളിൽ നിന്നും ഇസ്‌ലാം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ മുസ്‌ലിംകൾ അവരുടെ മതത്തി​െൻറ ഏറ്റവും മികച്ച ഉദാഹരണങ്ങളല്ല. നല്ല മനോഭാവം പ്രകടിപ്പിക്കാൻ ഞാൻ എ​െൻറ മുസ്‌ലിം സഹോദരങ്ങളോട് അഭ്യർഥിക്കുന്നു. അതാണ് മറ്റൊരു വ്യക്തിയെ ആകർഷിക്കുന്നത്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ലോകത്ത് ദിനംപ്രതി എണ്ണമറ്റ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മനുഷ്യാവകാശങ്ങളെക്കുറിച്ച് ഏറ്റവും തികഞ്ഞ രീതിയിൽ സംസാരിക്കുന്ന മതമാണ് ഇസ്‌ലാം'-ഉമർ ഗൗതം പറയുന്നു.

തെരഞ്ഞെടുപ്പും അറസ്​റ്റും

അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ ഹിന്ദു-മുസ്​ലിം വിദ്വേഷം ആളിക്കത്തിക്കാനാണ്​ ഉമർ ഗൗതമി​െൻറ അറസ്​റ്റിലൂടെ യോഗി ആദിത്യനാഥി​െൻറ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്ന്​ ആം ആദ്​മി പാർട്ടി ആരോപിക്കുന്നു​. രാജ്യത്തി​െൻറ ഭരണഘടന ഉറപ്പുനൽകുന്ന മതവി​ശ്വാസപരമായ വിവിധ അവകാശങ്ങൾ കരിനിയമങ്ങളിലൂടെ സംഘപരിവാർ ഭരണകൂടങ്ങൾ അട്ടിമറിക്കുന്നതായും വിവിധ സാമൂഹികസംഘടനകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceUmar Gautammuslim scholar
Next Story