യു.പി തെരഞ്ഞെടുപ്പ്: ബ്രാഹ്മണരുടെ സമ്മേളനം നടത്താനൊരുങ്ങി ബി.എസ്.പി
text_fieldsലഖ്‌നൗ : അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവി മായാവതി ബ്രാഹ്മണരുടെ സമ്മേളനം നടത്തുന്നു. ഈമാസം 23നു അയോദ്ധ്യയിലാണ് സമ്മേളനമെന്ന് മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രാഹ്മണർ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വോട്ട് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രാഹ്മണ സമൂഹത്തിന്‍റെ താൽപ്പര്യങ്ങൾ ബിഎസ്‌പി ഭരണത്തിൽ മാത്രമാണ് സുരക്ഷിതമായിട്ടുള്ളത്.ബിഎസ്‌പി ജനറൽ സെക്രട്ടറി എസ്‌സി മിശ്രയുടെ നേതൃത്വത്തിലാണ് അയോധ്യയിൽ ബ്രാഹ്മണ സമ്മേളനം നടക്കുന്നത്.
പാർലമെന്‍റിന്‍റെ മൺസൂൺ സെഷനിൽ രാജ്യത്തിന്‍റെയും ജനങ്ങളുടെയും നേട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കാൻ പാർട്ടി എംപിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ കേന്ദ്ര സർക്കാറിനോട് അമർഷമുള്ളവരാണ്.
വർദ്ധിച്ചുവരുന്ന ഇന്ധന, എൽപിജി വിലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡിനെതിരെയുള്ള വാക്സിനേഷൻ എന്നിവ മൺസൂൺ സെഷനിൽ ഉന്നയിക്കും. പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് കേന്ദ്രസർക്കാരിനെതിരെ രംഗത്തിറങ്ങണം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള സർക്കാറിന്‍റെ അനാസ്ഥ ദുഖകരമാണെന്നും മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.