യുപിയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങുന്നവർക്കുമേൽ വെളളം കോരിയൊഴിച്ച് ജീവനക്കാർ - വീഡിയോ വെെറൽ
text_fieldsകടുത്ത തണുപ്പിൽ ലകനൗവിൽ റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങുന്നവർക്ക് മുകളിൽ വെളളം കോരിയൊഴിച്ച് റെയിൽവേ ശുചീകരണ തൊഴിലാളികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വെെറലാവുകയാണ്. മനുഷ്യത്വമില്ലാത്ത പ്രവർത്തിയെന്ന നിലയിൽ നിരവധിപേരാണ് തൊഴിലാളികളെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത്.
വീഡിയോ വെെറലായതോടെ വിശദീകരണവുമായി ഡിവിഷണൽ റെയിൽവേ മാനേജർ സചീന്ദ്ര മോഹൻ രംഗത്ത് വന്നു. ആളുകൾ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ കിടന്ന് ഉറങ്ങരുത്, പ്ലാറ്റ്ഫോം അതിന് വേണ്ടിയുള്ള സ്ഥലമല്ല. ട്രെയിൻ കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് വേണ്ടി പ്രത്യേക വെയ്റ്റിംഗ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡിആർഎം പറഞ്ഞു.
അതോെടൊപ്പം ശുചീകരണ തൊഴിലാളികളുടെ പേരുമാറ്റത്തിൽ വന്ന വീഴ്ച്ചയിൽ ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡിആർഎം പ്രസ്താവനയിലൂടെ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിൽ ശുചിത്വം പ്രധാനമാണെങ്കിലും ശുചീകരണ തൊഴിലാളികളുടെ പ്രവർത്തി അംഗീകരിക്കാനാവുന്നതലാലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.