യു.പിയിൽ റിക്ഷക്കാരന് മൂന്നുകോടി രൂപയുടെ ആദായ നികുതി നോട്ടീസ്
text_fieldsമഥുര: ഉത്തർപ്രദേശിലെ റിക്ഷക്കാരന് മൂന്നുകോടി രൂപയുടെ നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. ഞായറാഴ്ച ഇയാൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തെൻറ പേരിൽ ആരോ തട്ടിപ്പ് നടത്തുന്നുണ്ടെന്നായിരുന്നു റിക്ഷക്കാരെൻറ പരാതി.
മഥുര ബകൽപുർ പ്രദേശത്തെ അമർ കോളനിയിൽ താമസിക്കുന്ന പ്രതാപ് സിങ്ങിനാണ് ആദായ നികുതി വകുപ്പ് മൂന്നുകോടി രൂപയുടെ നോട്ടീസ് അയച്ചത്. ഐ.ടി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതോടെ പരാതിയുമായി ഇയാൾ ഹൈവേ െപാലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
സിങ്ങിെൻറ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എന്നാൽ സംഭവം അന്വേഷിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫിസ് അനുജ് കുമാർ പറഞ്ഞു. പിന്നീട് സിങ് സംഭവം വിവരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
മാർച്ച് 15ന് ബകൽപൂരിലെ തേജ് പ്രകാശ് ഉപാധ്യായയുടെ ഉടമസ്ഥതയിലുള്ള ജൻ സുവിധ കേന്ദ്രത്തിൽ പാൻ കാർഡിന് അപേക്ഷ നൽകിയിരുന്നു. അതിനായി അദ്ദേഹത്തിെൻറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു. പിന്നീട് സഞ്ജയ് സിങ് എന്നയാളിൽനിന്ന് നിന്ന് പാൻ കാർഡിെൻറ കളർ പകർപ്പ് കിട്ടിയതായും സിങ് പറഞ്ഞു.
താൻ നിരക്ഷരനാണെന്നും തനിക്ക് പാൻ കാർഡിെൻറ ഒറിജിനലോ കളർ ഫോട്ടോേകാപ്പിയോ തിരിച്ചറിയില്ലെന്നും സിങ് വിഡിയോയിലൂടെ പറഞ്ഞു. അപേക്ഷ നൽകി മൂന്നുമാസത്തിന് ശേഷമാണ് സിങ്ങിന് പാൻകാർഡ് ലഭിച്ചത്. അതിനുശേഷം ഒക്ടോബർ 19ന് ഐ.ടി അധികാരികളിൽനിന്ന് 3,47,54,9896 രൂപയുടെ ഐ.ടി നോട്ടീസ് ലഭിക്കുകയായിരുന്നു.
ആരോ ഒരാൾ ആൾമാറാട്ടം നടത്തി തെൻറ പേരിൽ ഒരു ബിസിനസ് നടത്തുന്നതിനായി ജി.എസ്.ടി നമ്പർ നേടിയിട്ടുണ്ടെന്നും 2018-19ലെ വിറ്റുവരവ് 43,44,36,201 രൂപയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായും സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.