സഹോദരിയോട് അധിക സമയം ഫോണിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊന്നു
text_fieldsലഖ്നോ: ദീപാവലി ദിനത്തിൽ സഹോദരിയോട് ഫോണിൽ സംസാരിച്ചതിന് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദഷറിലായിരുന്നു സംഭവം. സുശീല ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡൽഹിയിലെ സ്വകാര്യ സുരക്ഷാ ജീവനക്കാരനായ ഭർത്താവ് ദേവപാൽ വർമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദീപാവലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദേവപാൽ. ദീപാവലി പൂജയ്ക്ക് ശേഷം സുശീല സഹോദരിയെ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഫോൺ സംഭാഷണം ഏറെ നേരം നീണ്ടുനിന്നതോടെ പ്രകേപിതനായ ദേവപാൽ റൈഫിൾ ഉപയോഗിച്ച് സുശീലയുടെ നെഞ്ചിലും കഴുത്തിലും വെടിവെക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മരണം ഉറപ്പായതിന് പിന്നാലെ പ്രതി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം വർമയെ അറസ്റ്റ് ചെയ്തതാും കൊലപാതകത്തിന് ഉപയോഗിച്ച റൈഫിൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ദേവപാലിന് ഭാര്യയെ സംശയമായിരുന്നുവെന്നും പ്രതിക്ക് തക്ക ശിക്ഷ ലഭിക്കണണെന്നും ചൂണ്ടിക്കാട്ടി മകൾ ഹിമാൻഷു പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.