ബലാത്സംഗത്തിന് ഇരയായ യുവതി സ്വയം തീകൊളുത്താൻ ശ്രമിച്ചു; പ്രതികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ പരാതി പരിഹാര പരിപാടിക്കിടെ ബലാത്സംഗത്തിന് ഇരയായ യുവതി സ്വയം തീകൊളുത്താൻ ശ്രമിച്ചു. ശനിയാഴ്ചയാണ് സംഭവം. കേസിലെ പ്രതികളെ പിടികൂടാത്തതിനാലാണ് യുവതി തീകൊളുത്താൻ ശ്രമിച്ചത്. സർധാനയിലെ 'സമ്പൂർണ സമാധാന് ദിവസ്' എന്ന പരിപാടിക്ക് എത്തിയതായിരുന്നു യുവതിയും കുടുംബവും. ബലാത്സംഗക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി തീകൊളുത്താൻ ശ്രമിച്ചതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു.
കേസിൽ ഉചിതമായ നടപടിയെടുക്കുമെന്ന് അവർക്ക് ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു. ആറുമാസം മുമ്പാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. അന്ന് യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല.
സംഭവത്തിൽ നേരത്തെ പരാതി നൽകിയിരുന്നു. ഗ്രാമത്തിലെ തന്നെ ഒരു പുരുഷനെതിരെയാണ് ബലാത്സംഗക്കേസ് ഫയൽ ചെയ്തത്. എന്നാൽ അന്വേഷണത്തിൽ സംഭവസമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്.
വിഷയം സരൂർപൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.