നിറത്തിന്റെ പേരിൽ ഭർത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ
text_fieldsലഖ്നോ: നിറത്തിന്റെ പേരിൽ ഭർത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. യു.പിയിലെ ബറേലി കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോഴാണ് കോടതി വിധി പുറത്ത് വരുന്നത്.
നിലവിൽ 26 വയസ് പ്രായമുള്ള പ്രേംശ്രീയാണ് 25കാരനായ സത്യവീർ സിങ്ങിനെ കൊലപ്പെടുത്തിയത്. നിറം കറുപ്പായതിന്റെ പേരിൽ ഭർത്താവിൽ നിന്നും പ്രേംശ്രീ നിരവധി തവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവാഹമോചനം അനുവദിക്കാൻ സത്യവീർസിങ് തയാറായില്ല.
2018ൽ ഇവർക്കൊരു പെൺകുട്ടി ജനിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019 ഏപ്രിൽ 15ന് ഉറങ്ങി കിടക്കുകയായിരുന്ന സത്യവീർ സിങ്ങിനെ പ്രേംശ്രീ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യവീർ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മരണമൊഴിയിൽ ഭാര്യയാണ് തീകൊളുത്തിയതെന്ന് സത്യവീർ സിങ് പറഞ്ഞു. തുടർന്ന് യു.പി പൊലീസ് കേസെടുക്കുയും പ്രേംശ്രീയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.