Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഗ്ഗിനടിയിൽ വയർലസ്...

വിഗ്ഗിനടിയിൽ വയർലസ് ഇയർഫോൺ, വളരെ ചെറിയ എയർപോഡുകൾ; എന്നിട്ടും കോപ്പിയടിക്കാനുള്ള ഹൈടെക് ശ്രമം പാളി

text_fields
bookmark_border
വിഗ്ഗിനടിയിൽ വയർലസ് ഇയർഫോൺ, വളരെ ചെറിയ എയർപോഡുകൾ; എന്നിട്ടും കോപ്പിയടിക്കാനുള്ള ഹൈടെക് ശ്രമം പാളി
cancel

ലക്നോ: ഉത്തര്‍ പ്രദേശില്‍ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ കോപ്പിയടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. യു.പി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥിയാണ് ഹൈടെക് സാങ്കേതികവിദ്യയുമായി കോപ്പിയടിക്കാൻ എത്തിയത്. ഇയാളുടെ വിഡിയോ ചിത്രം ഡി.ജി.പി രൂപിന്‍ ശർമയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

പരീക്ഷക്കെത്തിയ യുവാവിനെ പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ ശ്രമം പാളിയത്. ഇയാളുടെ വിഗ്ഗില്‍ നിന്നും ഇയര്‍ ഫോണ്‍, സിം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേക്കെടുക്കുന്ന വീഡിയോയും ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു.

ഇയർഫോണുകൾ വിഗ്ഗിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വളരെ ചെറിയ എയർപോഡുകളാണ് ചെവിയിൽ വെച്ചിരുന്നത്. ഇത് ഇയാൾക്ക് ഊരിമാറ്റാൻ കഴിയുന്നതിലും ചെറുതായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് ഡി.ജി.പി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bluetoothexam fraud
News Summary - UP Student Wears Wig With Complete Bluetooth Setup To Cheat In Exam
Next Story