സർക്കാർ സ്കൂളുകളിലെ ശുചിമുറി വൃത്തിഹീനം; ആർത്തവ ലീവ് അനുവദിക്കണമെന്ന് അധ്യാപകർ
text_fieldsലഖ്നൗ: സർക്കാർ സ്കൂളുകളിലെ ശുചിമുറികൾ വൃത്തിഹീനമാണെന്നും അതിനാൽ മൂന്ന് ദിവസം ആർത്തവ ലീവ് അനുവദിക്കണമെന്നാവശ്യവുമായി ഉത്തർപ്രദേശിലെ അധ്യാപകർ. സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ സ്കൂളുകളിലെ ശുചിമുറികളുടെ മോശം അവസ്ഥ കണക്കിലെടുത്താണ് യു.പിയിൽ പുതുതായി രൂപീകരിച്ച വനിതാ അധ്യാപക സംഘടന അവധി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കിടയിൽ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്
ഈ ആവശ്യം ഉന്നയിച്ച് കൂട്ടായ്മ യു.പി തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തി.എന്ത് കൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മ എന്നതിനെ പറ്റി അസോസിയേഷൻ പ്രസിഡന്‍റായ സുലോചന മൗര്യ വിശദീകരിക്കുന്നത് ഇങ്ങനെയാണ് 'സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പൊതുശുചിമുറി സംവിധാനമാണുള്ളത്. ശുചീകരണമൊന്നും വ്യവസ്ഥാപിതമായി നടക്കാറില്ല. അതുകൊണ്ട് തന്നെ ശുചിമുറി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ അധ്യാപകരിൽ പലരും വെള്ളം കുടി കുറക്കുകയാണ്. ഇത് വനിതാ അധ്യാപകർക്ക് മൂത്രാശയ അണുബാധ ഉൾപ്പടെയുള്ള രോഗങ്ങളുണ്ടാക്കാൻ കാരണമാകുന്നു.
ആർത്തവ കാലങ്ങളിൽ പോലും ശുചിമുറികൾ ഉപയോഗിക്കാൻ പലരും മടിക്കുകയാണെന്നും അധ്യാപക സംഘടന നേതാക്കൾ പറയുന്നു.ബരാബങ്കി ജില്ലയിലെ ഒരു പ്രൈമറി സ്കൂളിന്‍റെ പ്രധാനാധ്യാപകനായ മൗര്യ പറയുന്നതിങ്ങനെയാണ്, ''പ്രൈമറി സ്കൂൾ അധ്യാപകരിൽ 60 മുതൽ 70 ശതമാനം വരെ സ്ത്രീകളാണ്. അധ്യാപക സംഘടനകളിൽ പുരുഷാധിപത്യമാണ് കൂടുതലും, അതിനാൽ വനിതാ അധ്യാപകർ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും അവർ ഏറ്റെടുക്കുന്നില്ലെന്നും മൗര്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.