Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹാഭ്യർഥന നിരസിച്ച...

വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

text_fields
bookmark_border
knife with blood
cancel

ആഗ്ര: ഉത്തർപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തി​ക്കൊലപ്പെടുത്തി. ആഗ്രയിലാണ്​ സംഭവം.

പരിക്കേറ്റ അടുത്ത ബന്ധുവായ സ്​ത്രീ അത്യാസന്ന നിലയിൽ ചികിത്സയിലാണ്​. കുറ്റകൃത്യത്തിന്​ ശേഷം ​പ്രതി ഒാടി​രക്ഷ​െപ്പട്ടു.

പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായ ഗോവിന്ദാണ്​​ പ്രതി. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന്​ ഗോവിന്ദ്​​ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇരു കുടുംബങ്ങൾക്കും ഇരുവരുടെയും സൗഹൃദത്തിൽ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന്​ ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.

ഗോവിന്ദ്​ വിവാഹാഭ്യർഥന നടത്തിയതോടെ പെൺകുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയെയും കുടുംബത്തെയും ഗോവിന്ദ്​ ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തിൽ ദൃക്​സാക്ഷികളുണ്ടെന്നും പ്രതിയെ പിടികൂടാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathMurder
News Summary - UP Teen Killed By Man Who Wanted To Marry Her, Mother Also Murdered
Next Story