കച്ചവടം ഒഴിപ്പിക്കാൻ ത്രാസെടുത്ത് റെയിൽവേ ട്രാക്കിലെറിഞ്ഞു; അതെടുക്കാനെത്തിയ 18 കാരനെ ട്രെയിനിടിച്ച് കാലുകൾ നഷ്ടമായി
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ കാൺപൂർ റെയിൽവേസ്റ്റേഷനു സമീപം പച്ചക്കറി കച്ചവടക്കാർ നടത്തിയ കൈയേറ്റം ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ 18 കാരന് കാലുകൾ നഷ്ടമായി. കാൺപൂർ റെയിൽവേ സ്റ്റേഷനു സമീപം ജി.ടി റോഡിലെ പച്ചക്കറിക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് ദുരന്തത്തിലായത്. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന 18കാരനായ സാഹിബ് നഗർ സ്വദേശി അർസലനെ ഒഴിപ്പിക്കാൻ ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ ത്രാസ് എടുത്ത് റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു. ത്രാസ് എടുക്കാനായി ട്രാക്കിലേക്ക് ഓടിയ അർസലനെ ട്രെയിൻ തട്ടി കാലുകൾ അറ്റുപോവുകയായിവുന്നു.
അർസലൻ പച്ചക്കറി വിറ്റുകൊണ്ടിരിക്കെ രണ്ട് പൊലീസുകാർ അവനടുത്തെത്തി മർദിക്കുകയും അവന്റെ തൂക്കുയന്ത്രം ട്രാക്കിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തൂക്കു യന്ത്രം ട്രാക്കിൽ വീണത് കണ്ട അർസാലൻ അതെടുക്കാനയി ഓടിയെത്തിയപ്പോൾ അതേസമയം അവിടെയെത്തിയ ട്രെയിൻ തട്ടുകയായിരുന്നു. അപകടത്തിൽ രണ്ടു കാലുകളും അറ്റുപോയി. ട്രാക്കിൽ കിടന്ന് കരഞ്ഞ അർസാലിനെ രണ്ട് പൊലീസുകാരെത്തി കൊണ്ടുപോകുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
'ജി.ടി റോഡിലെ കയേറ്റങ്ങൾ ഒഴിപ്പിക്കുകയായിരുന്നു പൊലീസ്. അതിൽ ഹെഡ് കോൺസ്റ്റബിളായ രാകേഷ് കുമാർ നിരുത്തരവാദപരമായി പെരുമാറുകയും അർസലനെ ട്രെയിൻ ഇടിക്കുകയുമായിരുന്നു. രാകേഷ് കുമാറിനെ ഉടനടി സസ്‍പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നു. ദൃക്സാക്ഷികൾ എടുത്ത വിഡിയോ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്' -കാൺപൂർ സീനിയർ പൊലീസ് ഒഫീസർ വിജയ് ദുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.