യമുനയിൽ വീണ സ്ത്രീ ഒഴുകിയത് 16 മണിക്കൂറോളം; രക്ഷയായത് മരത്തടിയും
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട സ്ത്രീ യമുന നദിയിൽ ഒഴുകിനടന്നത് 16 മണിക്കൂറോളം. ജലപാതയിലൂടെ നദിയിലേക്ക് ഒഴുകിയെത്തിയ സ്ത്രീക്ക് രക്ഷയായത് മരത്തടിയും. 50കാരിയായ ജയ് േദവിയെയാണ് മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തിയത്.
ഒരു രാത്രി ഉൾപ്പെടെ 16 മണിക്കൂറോളം അവർ മരത്തടിയിൽ പിടിച്ച് യമുനയിലൂടെ ഒഴുകിനടന്നു. ഗ്രാമത്തിൽനിന്ന് 25 കിേലാമീറ്റർ അകലെ ഹാമിർപുരിലേക്കാണ് ജയ് ദേവി ഒഴുകിയെത്തിയത്. അവിടെവെച്ച് കരച്ചിൽകേട്ട ബോട്ട് തൊഴിലാളികൾ ജയ്ദേവിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം വയലിലേക്ക് പോകുന്നതിനിടെ ജയ്ദേവി കാൽവഴുതി യമുനയിലേക്ക് ഒഴുകിയെത്തുന്ന ജലപാതയിലേക്ക് വീഴുകയായിരുന്നു. അവർ അവിടെനിന്ന് ഒഴുകി യമുനയിലെത്തി. വെള്ളിയാഴ്ച രാത്രി മുഴുവൻ യമുനയിൽ ഒരു മരത്തടിയുടെ സഹായത്തോടെ കഴിച്ചുകൂട്ടി.
ഹാമിർപുരിൽവെച്ച് കരച്ചിൽ കേട്ട ബോട്ട് തൊളിലാളികൾ ജയ്ദേവിയെ രക്ഷപ്പെടുത്തിയ ശേഷം കരക്കെത്തിച്ചു. തുടർന്ന് വീട്ടിൽ വിവരം അറിയച്ചതോടെ മകനും മകളും സ്ഥലത്തെത്തി. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.