Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഴുത്തിലും മുഖത്തും...

കഴുത്തിലും മുഖത്തും വെ​ട്ടേറ്റ്​ യുവതി; മൊബൈലിൽ വിഡിയോയെടുത്ത്​ നാട്ടുകാർ

text_fields
bookmark_border
കഴുത്തിലും മുഖത്തും വെ​ട്ടേറ്റ്​ യുവതി; മൊബൈലിൽ വിഡിയോയെടുത്ത്​ നാട്ടുകാർ
cancel

മീററ്റ്: കഴുത്തിലും മുഖത്തും മൂർച്ചയേറിയ ആയുധം കൊണ്ട്​ വേ​ട്ടേറ്റ നിലയിൽ കനാലിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാതെ നോക്കിനിന്ന്​ നാട്ടുകാർ. ഉത്തർപ്രദേശിലെ മീററ്റിലാണ്​ സംഭവം.

കനാലിനുള്ളിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുമായി രക്തത്തിൽ കുളിച്ചു നിന്ന പെൺകുട്ടിക്ക്​ ചുറ്റും കൂടിയ നാട്ടുകാർ അവരെ സഹായിക്കാതെ മൊബൈലിൽ വിഡിയോയും ഫോ​ട്ടോകളു​െമടുക്കുന്ന തിരക്കിലായിരുന്നു. രക്തം വാർന്ന്​ അബോധാവസ്ഥയിലേക്ക്​ ​പോയികൊണ്ടിരുന്ന പെൺകുട്ടിയെ നാട്ടുകാർ ചോദ്യം ചെയ്തു. പൊലീസ്​ എത്തിയാണ്​ പെൺകുട്ടിയെ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

പെൺകുട്ടി മജിസ്​ട്രേറ്റിന്​​ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരനെയും ബന്ധുവിനെയും പൊലീസ്​ അറസ്​റ്റു ചെയ്​തു. താൻ പ്രണയിച്ചിരുന്ന യുവാവിനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാർ എതിർത്തിരുന്നുവെന്നും തുടർന്ന്​ സഹോദരനും ബന്ധും ചേർന്ന്​ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.

ഉത്തർപ്രദേശിൽ സ്​ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങൾ ദിനംപ്രതി വർധിക്കുകയാണ്​. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും തടയുന്നതിനായി ''സ്ത്രീ-ശിശു സുരക്ഷാ സംഘടന'' എന്ന പേരിൽ സമിതി രൂപീകരിക്കുമെന്ന്​ യോഗി ആദിത്യനാഥ്​ സർക്കാർ അറിയിച്ചിരുന്നു. ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കും സമിതിയുടെ നേതൃത്വമെന്നും പത്രക്കുറിപ്പിൽ സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack against womenCanalUP PoliceThroat SlashedUttar Pradesh
Next Story